Image

ഡാളസ്സില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

പി.പി. ചെറിയാന്‍ Published on 07 October, 2011
ഡാളസ്സില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
ഡാളസ് : കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന്റെ നേതൃത്വത്തില്‍ വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. ആറ് വ്യാഴാഴ്ച രാവിലെ പത്തിന് ഗാര്‍ലന്‍ഡിലുള്ള മലയാളി കമ്യൂണിറ്റി സെന്ററിലാണ് ചടങ്ങ് നടന്നത്.

പാരമ്പര്യ ആചാരങ്ങള്‍ അനുസരിച്ച് തയാറാക്കിയ വേദിയില്‍
ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ സാമൂഹിക, സാംസ്‌കാരിക നായകന്മാരായ എംഎസ്ടി നമ്പൂതിരി, പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ ഏബ്രഹാം തോമസ്, ലാനാ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി എന്നിവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു.

കേരള ലിറ്റററി സൊസൈറ്റി ഓഫ്
ഡാളസിന് ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിക്കുവാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നും കുഞ്ഞുങ്ങളെ ചടങ്ങില്‍ പങ്കെടുപ്പിക്കുവാന്‍ താല്‍പര്യം പ്രകടിപ്പിച്ച മാതാപിതാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് കെഎല്‍എസ് പ്രസിഡന്റ് ജോസന്‍ ജോര്‍ജ് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

അമേരിക്കയിലെ നീണ്ട പ്രവാസ ജീവിതത്തില്‍ ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനും കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിപ്പിക്കുന്നതിനും അവസരം ലഭിച്ചതില്‍
ഡാളസിലെ മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ എം.എസ്.ടി നമ്പൂതിരി സന്തോഷം പ്രകടിപ്പിച്ചു.

കേരള സംസ്‌കാരം വരും തലുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ കെഎല്‍എസിനെ പോലുള്ള സംഘടനകള്‍ മുന്നോട്ടു വന്നതില്‍ ലാന പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ഏബ്രാഹം തോമസ്, സി.എല്‍ ജോര്‍ജ്, മിനു മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെഎല്‍എസ് ട്രഷറര്‍ ജോസ് ഓച്ചാലില്‍ നന്ദി രേഖപ്പെടുത്തി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചു.

ഡാളസ്സില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു ഡാളസ്സില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക