Image

പി.രാമകൃഷ്ണന് മാനസികവിഭ്രാന്തിയെന്ന് സി.എം.പി.

Published on 07 October, 2011
പി.രാമകൃഷ്ണന് മാനസികവിഭ്രാന്തിയെന്ന് സി.എം.പി.
കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശവുമായി സി. എം.പി. രംഗത്ത്. കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിട്ടും മുന്‍മന്ത്രി എം.വി.രാഘവനെ കൂത്തുപറമ്പിലേയ്ക്ക് പോകാന്‍ പ്രേരിപ്പിച്ചത് കെ.സുധാകരനാണെന്നു പറഞ്ഞ പി.രാമകൃഷ്ണന് മാനസിക വിഭ്രാന്തിയാണെന്ന് പാര്‍ട്ടി സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി. രാമകൃഷ്ണനെ അടിന്തരമായി ചികിത്സിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുന്‍കൈയെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

കൂത്തുപറമ്പ് വെടിവെപ്പും കണ്ണൂര്‍ എ.കെ.ജി. ആസ്പത്രി തിരഞ്ഞെടുപ്പുമാണ് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയതെന്നും പി.രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. വെടിവെപ്പിന്റെ തിക്തഫലം അനുഭവിച്ചത് സി.എം.പി.ക്കാരല്ല, മറിച്ച് കോണ്‍ഗ്രസുകാരായിരുന്നെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക