Image

ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ. നിയമനം : ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വി.എസ്

Published on 07 October, 2011
ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ. നിയമനം : ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വി.എസ്
തിരുവനന്തപുരം: ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ. നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഏതു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും വി.എസ്. പറഞ്ഞു.

മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് ജിജോ ജോസഫിനെ ഇന്‍ഫോപാര്‍ക്കിന്റെ സി.ഇ.ഒ.യായി നിയമിച്ചതെന്ന് വി.എസ്. പറഞ്ഞു. ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തി നിശ്ചിത സമയത്തിനകം അപേക്ഷ സമര്‍പ്പിക്കാത്തതിനാലാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. ഇതിന് പുറമെ അദ്ദേഹത്തെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് പരാതിയും ലഭിച്ചിരുന്നു. ഈ കാര്യങ്ങളില്‍ എന്തെങ്കിലും അപാകങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന് അവര്‍ക്ക് ഇഷ്ടപ്പെട്ട ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യും-വി.എസ്. പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക