Image

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് വനിതകള്‍ക്ക്

Published on 07 October, 2011
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് വനിതകള്‍ക്ക്
സ്റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് വനിതകള്‍ക്ക് നല്‍കി സ്വീഡിഷ് അക്കാദമി പുതിയ ചരിത്രം രചിച്ചു. ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലൈബീരിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ലെമ ബോവി, യെമനി മനുഷ്യാവകാശ പ്രവര്‍ത്തക തവാക്കുല്‍ കര്‍മന്‍ എന്നിവരാണ് സമാധാന നൊബേല്‍ സമ്മാനം പങ്കിട്ടത്.

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആഫ്രിക്കയിലെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍. ലൈബീരിയയില്‍ നിന്നു തന്നെയുള്ള സമാധാന പ്രവര്‍ത്തകയാണ് ലെയ്മ റോബര്‍ട്ട് ബോവി. ലൈബിരിയയിലെ ജനാധിപത്യപ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയായിരുന്നു ബോവി.

യെമനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമാണ് തവക്കല്‍ കര്‍മന്‍. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി തവക്കല്‍ കര്‍മന്‍ ആരംഭിച്ച 'വിമന്‍സ് ജേര്‍ണലിസ്റ്റ് വിത്തൗട്ട് ചെയിന്‍സ്' എന്ന സംഘടന ഏറെ ശ്രദ്ധനേടിയിരുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി നടത്തിയ അഹിംസാത്മക സമരങ്ങള്‍ക്കാണ് സ്വീഡിഷ് അക്കാഡമി ഇത്തവണ മൂന്നുപേര്‍ക്ക് നൊബേല്‍ പങ്കിട്ട് നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക