Image

2ജി: കേസ് വാദിക്കാന്‍ അനുവദിക്കണമെന്ന എ.രാജയുടെ ഹര്‍ജി കോടതി തള്ളി

Published on 07 October, 2011
2ജി: കേസ് വാദിക്കാന്‍ അനുവദിക്കണമെന്ന എ.രാജയുടെ ഹര്‍ജി കോടതി തള്ളി
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍ വാദം നടത്താന്‍ തന്നെ അനുവദിക്കണമെന്ന മുന്‍ ടെലികോം മന്ത്രി എ.രാജയുടെ അപേക്ഷ ഡല്‍ഹി കോടതി നിരസിച്ചു. ഡല്‍ഹിയിലെ പ്രത്യേക വിചാരണ കോടതിയാണ് രാജയുടെ അപേക്ഷ നിരസിച്ചത്. ഒക്ടോബര്‍ പത്തിന് തിങ്കളാഴ്ച്ച സുപ്രീംകോടതി കേസ് വാദത്തിനെടുക്കുമ്പോള്‍ നേരിട്ട് ഹാജരായി കേസ് വാദിക്കാന്‍ അനുവദിക്കണമെന്നാണ് പട്യാല കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ രാജ ആവശ്യപ്പെട്ടത്.

സി.ബി.ഐ. സമര്‍പ്പിച്ച വിവരങ്ങള്‍ സംബന്ധിച്ച് ചില വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ തന്നെ അനുവദിക്കണമെന്നും അഭിഭാഷകര്‍ക്ക് വിചാരണ വേളയില്‍ പല കാര്യങ്ങളും അറിയിക്കാന്‍ കഴിയുന്നില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ കോടതി ജഡ്ജ് ഒ.പി. സെയ്‌നി തള്ളുകയായിരുന്നു. കേസില്‍ പ്രതിയായ രാജ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക