Image

സംസ്ഥാനത്ത് ഹൃദ്രോഗികളില്‍ മൂന്നിലൊരാള്‍ വീതം മരിക്കുന്നു

Published on 08 August, 2013
സംസ്ഥാനത്ത് ഹൃദ്രോഗികളില്‍ മൂന്നിലൊരാള്‍ വീതം മരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തു പ്രതിവര്‍ഷം ഒന്നര ലക്ഷം ആളുകള്‍ ഹൃദ്രോഗത്തില്‍ പെടുന്നുണെ്ടന്നും ഇതില്‍ മൂന്നിലൊരാള്‍ വീതം മരിക്കുന്നുണെ്ടന്നും ഹൃദ്രോഗ വിദഗ്ധര്‍. കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ സംസ്ഥാന സമ്മേളനത്തെപ്പറ്റി അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കോവളം ഉദയസമുദ്രാ ഹോട്ടലില്‍ 10, 11 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ 150 കാര്‍ഡിയോളജി ഡോക്ടര്‍മാര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലെ തടസം നീക്കുന്നതിനായുള്ള ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനു നിരവധി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2011 -ല്‍ 42 ആശുപത്രികളിലായിരുന്നു ആന്‍ജിയോപ്ലാസ്റ്റി സംവിധാനം ഉണ്ടായിരുന്നതെങ്കില്‍ 2012 -ല്‍ അത് 65 ആയി വര്‍ധിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്തിട്ടുള്ളത്. നിരവധി ആളുകള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുന്നുണെ്ടങ്കിലും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള നൂറുകണക്കിനാളുകള്‍ക്ക് ഇപ്പോഴും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല. രോഗം ഗുരുതരമായ വര്‍ക്കു കാരുണ്യ സ്‌കീമിലൂടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നു കാര്‍ഡിയോളജി ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. 

കാര്‍ഡിയോളജി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി നിരവധി സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. മധു ശ്രീധരന്‍, ഡോ. പ്രതാപ് കുമാര്‍, ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക