Image

ഡല്‍ഹി സ്‌ഫോടനം: കശ്മീരി മെഡിക്കല്‍ വിദ്യാര്‍ത്ഥി പിടിയില്‍

Published on 07 October, 2011
ഡല്‍ഹി സ്‌ഫോടനം: കശ്മീരി മെഡിക്കല്‍ വിദ്യാര്‍ത്ഥി പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കശ്മീരില്‍ നിന്നുള്ള ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ എന്‍.ഐ.എ. സംഘം അറസ്റ്റുചെയ്തു. 15 പേരുടെ മരണത്തിനും 70 പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ ഡല്‍ഹി സ്‌ഫോടനത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വസീം അഹമ്മദ് എന്ന കശ്മീരി യുവാവിനെയാണ് പിടികൂടിയത്. യുനാനി ചികിത്സയില്‍ ബംഗ്ലാദേശില്‍ പഠനം നടത്തുകയാണിയാള്‍.

ബംഗ്ലാദേശില്‍ നിന്നുള്ള ഒരു തീവ്രവാദ സംഘടനയിലെ അംഗമായ വസീമാണ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയതെന്നും ബാംഗ്ലാദേശ് പോലീസ് ഇയാളെ കൈമാറിയതാണെന്നും വാര്‍ത്തകളുണ്ട്. അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക