Image

വരാപ്പുഴ പീഡനം: ശോഭാജോണിനെയും പ്രതികളെയും റിമാന്റ്‌ ചെയ്‌തു

Published on 07 October, 2011
വരാപ്പുഴ പീഡനം: ശോഭാജോണിനെയും പ്രതികളെയും റിമാന്റ്‌ ചെയ്‌തു
പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വരാപ്പുഴ പീഡന കേസിലെ മുഖ്യപ്രതി ശോഭാജോണിനേയും മറ്റ്‌ പ്രതികളേയും കോടതി റിമാന്‍ഡ്‌ ചെയ്‌തു. കേസിലെ മറ്റ്‌ പ്രതികളായ ബെച്ചു റഹ്‌മാന്‍, കേപ്പ്‌ അനി, കണ്ണന്‍ എന്ന ജയകുമാര്‍ എന്നിവരെയുമാണ്‌ പറവൂര്‍ കോടതി റിമാന്‍ഡ്‌ ചെയ്‌തത്‌.

ശോഭാജോണിനെയും ബെച്ചുവിനെയും പീഢനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ്‌ പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കിയത്‌. കഴിഞ്ഞ ദിവസം ബംഗ്‌ളൂരില്‍ നിന്നാണ്‌ പ്രതികള്‍ നാലുപേരും പിടിയിലായത്‌്‌.

കഴിഞ്ഞദിവസം ശോഭാ ജോണ്‍ അറസ്റ്റിലായപ്പോള്‍ മാധ്യമങ്ങളോട്‌ സംസാരിച്ചത്‌ വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ്‌ അന്വേഷിച്ചിരുന്ന സി.ഐ അബ്ദുല്‍ സലാമിനെ അന്വേഷണ ചുമതലയില്‍ നിന്ന്‌ ഒഴിവാക്കി. നിലവില്‍ വടക്കേക്കര സി.ഐ ജോര്‍ജ്‌ ജോസഫാണ്‌ അന്വേഷണചുമതല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക