Image

കാന്‍ബറയില്‍ സംയുക്‌ത തിരുനാള്‍ ആഘോഷം തുടങ്ങി

ജോമി പുലവേലില്‍ Published on 07 October, 2011
കാന്‍ബറയില്‍ സംയുക്‌ത തിരുനാള്‍ ആഘോഷം തുടങ്ങി
കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്‌ഥാനമായ കാന്‍ബറയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഒക്‌ടോബര്‍ ഏഴ്‌, എട്ട്‌, ഒന്‍പത്‌ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ആഘോഷിക്കും. റെഡ്‌ഹില്‍ സെന്റ്‌ ബെഡ്‌സ്‌ പ്രൈമറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ തിരുനാള്‍ നടക്കുന്നത്‌.

ഏഴിന്‌ വെള്ളിയാഴ്‌ച വൈകുന്നേരം ആറിന്‌ തിരുനാള്‍ കൊടിയേറ്റ്‌, ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്‌, 7.30ന്‌ സ്‌നേഹവിരുന്ന്‌. എട്ടിന്‌ ശനിയാഴ്‌ച ഇടവകദിനമായി ആഘോഷിക്കും. രാവിലെ എട്ടിന്‌ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന്‌ പ്രഭാതഭക്ഷണം. ഒന്‍പത്‌ മുതല്‍ കലാ- കായിക മല്‍സരങ്ങള്‍, സ്‌നേഹവിരുന്ന്‌.

പ്രധാന തിരുനാള്‍ ദിവസമായ ഒന്‍പതിന്‌ ഞായറാഴ്‌ച 2.40ന്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ ഫാ. സ്‌റ്റീഫന്‍ കണ്ടാരപ്പള്ളി (മെല്‍ബണ്‍) മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്‌, സമാപന ആശീര്‍വാദം. 6.30ന്‌ വിവിധ കലാപരിപാടികള്‍. രാത്രി 7.30ന്‌ സിഡ്‌നി ജീവന്‍ സംഗീത്‌ ഓര്‍ക്കസ്‌ട്ര അവതരിപ്പിക്കുന്ന ഗാനമേള.

കാന്‍ബറയിലെ സിറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി, ഫാ. വര്‍ഗീസ്‌ വാവോലില്‍, ഫാ. ജോണ്‍ വല്ലയില്‍, ഫാ. ജോസഫ്‌ പുന്നകുന്നേല്‍. ഫാ. ജയിംസ്‌ തിരുത്താണത്തി, ഫാ. ജയ്‌സണ്‍ മുളേരിക്കല്‍, ഫാ. ബോണി അഞ്ചിക്കര എന്നിവര്‍ നേതൃത്വം നല്‍കും.

പ്രസുദേന്തിമാരായ ജോര്‍ജുകുട്ടി മറ്റത്തിക്കുന്നേല്‍, ജോമി പുലവേലില്‍, ജോസ്‌ ഏബ്രഹാം ചക്കാലപ്പറമ്പില്‍, സച്ചിന്‍ പട്ടുമാക്കില്‍, സുനില്‍ പ്ലാമൂട്ടില്‍, കണ്‍വീനര്‍ ബാബു കുന്നത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു.
കാന്‍ബറയില്‍ സംയുക്‌ത തിരുനാള്‍ ആഘോഷം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക