ഓസ്ലോ കൂട്ടക്കൊലയ്ക്കിടെ ആളുകളെ രക്ഷിച്ച ജര്‍മന്‍കാരനെ ആദരിച്ചു
ജോസ് കുമ്പിളുവേലില്‍Published on 07 October, 2011
ബര്‍ലിന്‍: നോര്‍വേയിലെ ഓസ്ലോയില്‍ നടന്ന കൂട്ടക്കൊലയ്ക്കിടെ മുപ്പതോളം പേരുടെ
ജീവന് രക്ഷിച്ച ജര്മന്കാരന് രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ
ഡോയ്റ്റ്ഷെ ഫെര്ഡീന്റ് ക്രൊയ്സ് (ഓര്‍ഡര്‍ ഓഫ് മെറിറ്റ്) സമ്മാനിച്ചു.
മാഴ്സല്‍ ഗ്ലെഫെ എന്ന മുപ്പത്തിരണ്ടുകാരനാണ് ഉട്ടോയ ദ്വീപില്‍ അവധിക്കാല
ആഗഘോഷത്തിലായിരിക്കുമ്പോള് വെടിവയ്പ്പിനിടയില്‍ പെടുന്നത്. ആന്‍ഡേഴ്സ്
ബ്രീവിക് നടത്തിയ വെടിവയ്പ്പില്‍ 77 പേരാണ് കൊല്ലപ്പെട്ടത്.
രക്ഷപെടാന്‍
ശ്രമിക്കുന്ന കുട്ടികളെ വെള്ളത്തില്‍ നിന്നു ബോട്ടില്‍ രക്ഷിക്കുകയായിരുന്നു
ഗ്ലെഫെ. ഇതിന്റെ ആദരസൂചകമായി ഓര്‍ഡര്‍ ഓഫ് മെറിറ്റ് ബഹുമതിയാണ് ജര്‍മന്‍
പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വുള്‍ഫ് സമ്മാനിച്ചത്. ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ
മറ്റു 35 പേരും വിവിധ മേഖലകളികളിലെ പ്രാമുഖ്യത്തിന് പുരസ്കാരങ്ങള്‍
ഏറ്റുവാങ്ങി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല