ദുബായ്: ജോലിസ്‌ഥലത്തു നടന്ന വാഗ്വാദത്തെത്തുടര്‍ന്ന് നാടുകടത്തപ്പെട്ട
ഇന്ത്യാക്കാരായ രണ്ട് സഹോദരന്മാരെ സൗദി പൗരന്‍ വെടിയുതിര്‍ത്തു കൊലപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ ഝാവുന്‍പൂരില്‍ നിന്നുള്ള മുഹമ്മദ് സാക്കിര്‍ അഹമ്മദ് (41),
അഹമ്മദ് യാസിന്‍ (46) എന്നിവരാണ് കൊല്ലപ്പെട്ടത്. ജിദ്ദയില്‍ നിന്ന് 200
കിലോമീറ്റര്‍ അകലെയുള്ള സെയ്‌ല്‍ അല്‍ സെഗീറിലെ വര്‍ക്ക്‌ഷോപ്പില്‍ വച്ച്
ബുധനാഴ്‌ചയാണ് വാഗ്വാദം നടന്നത്. ഇരുവരും സംഭവസ്‌ഥലത്തു തന്നെ
കൊല്ലപ്പെട്ടു.
ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്നാമത്തെയാള്‍ പരുക്കേല്‍ക്കാതെ
രക്ഷപെട്ടു. ഇരുമ്പു ജനലുകളും വാതിലുകളും നിര്‍മിക്കുന്ന വര്‍ക്ക്‌ഷോപ്പ്
നടത്തുകയായിരുന്നു ഇവരുടെ തൊഴില്‍. അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍
ഏല്‍പ്പിച്ചു. നഗരത്തില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന അക്രമി ഇവരുടെ
വര്‍ക്ക്‌ഷോപ്പിനു നല്‍കിയ പണി സമയത്തിനു തീര്‍ക്കാന്‍ സാധിച്ചില്ല.
അതിനെത്തുടര്‍ന്നുണ്ടായ വാഗ്വാദത്തിലാണ് അതിക്രമം നടന്നത്.