Image

സെന്റ്‌ മേരീസില്‍ മതാദ്ധ്യാപകര്‍ക്ക്‌ ട്രെയിനിംഗ്‌ ക്ലാസ്സ്‌

സാജു കണ്ണമ്പള്ളി Published on 07 October, 2011
സെന്റ്‌ മേരീസില്‍ മതാദ്ധ്യാപകര്‍ക്ക്‌ ട്രെയിനിംഗ്‌ ക്ലാസ്സ്‌
ചിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ റിലീജിയസ്‌ എഡ്യൂക്കേഷന്‍ സ്‌കൂളിലെ മതാദ്ധ്യാപകര്‍ക്ക്‌ ട്രെയിനിംഗ്‌ ക്ലാസ്സ്‌ നടത്തപ്പെട്ടു. അറുപതോളം മതാദ്ധ്യാപകര്‍ പങ്കെടുത്ത ട്രെയിനിംഗില്‍ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി ക്ലാസ്സുകളും വര്‍ക്ക്‌ ഷോപ്പുകളും ചര്‍ച്ചകളും നടത്തുകയുണ്ടായി. പാഠപുസ്‌തകങ്ങളുടെയും പഠനോപകരണങ്ങളുടെയും ഉപയോഗത്തെപ്പറ്റി ചിക്കാഗോ ആര്‍ച്ച്‌ ഡയസിസ്‌ പ്രതിനിധി ഡോ. മേരി സൂ നടത്തിയ വര്‍ക്ക്‌ ഷോപ്പ്‌ ഏറെ വിജ്ഞാനപ്രദമായിരുന്നു.

തുടര്‍ന്ന്‌ `മതാദ്ധ്യാപകര്‍ക്ക്‌ ഒരു മാഗ്ഗരേഖ' എന്ന വിഷയത്തെപ്പറ്റി ഫാ. എബ്രാഹം മുത്തോലത്തും, `പ്രാര്‍ത്ഥന വിശ്വാസം' എന്നീ വിഷയങ്ങളെപ്പറ്റി ജോണി തെക്കേപ്പറമ്പിലും `വിശുദ്ധ കുര്‍ബാന' യെപ്പറ്റി സി. അനുഗ്രഹയും `അദ്ധ്യാപകരുടെ നിയമാവലി' യെപ്പറ്റി സാലി കിഴക്കേക്കുറ്റും ക്ലാസ്സുകള്‍ എടുത്തു. സ്‌കൂള്‍ ഡയറക്‌ടര്‍ സജി പൂതൃക്കയില്‍ സ്വാഗതവും അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ മനീഷ്‌ കൈമൂലയില്‍ കൃതജ്ഞതയും പറഞ്ഞു.
സെന്റ്‌ മേരീസില്‍ മതാദ്ധ്യാപകര്‍ക്ക്‌ ട്രെയിനിംഗ്‌ ക്ലാസ്സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക