Image

പയേറിയായിലെ പനിനീര്‍പ്പൂക്കള്‍ (ആസ്വാദനം: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 09 August, 2013
പയേറിയായിലെ പനിനീര്‍പ്പൂക്കള്‍ (ആസ്വാദനം: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
അമേരിക്കന്‍ സാഹിതീ നഭോമണ്ഡലത്തില്‍ നീരദനിരകള്‍ക്കു മറഞ്ഞുനിന്ന്‌്‌ പ്രഭ പരത്തുന്ന അനുഗ്രഹീതനായ ഒരു സാഹിത്യ ജ്യോതിസ്സാണ്‌ ശ്രീമാന്‍ സുധീര്‍ പണിക്കവീട്ടില്‍.

സാഹിത്യകാരന്മാരുടെയിടയില്‍ അല്‌പമായെങ്കിലും കാണപ്പെടുന്ന അസൂയയും മാത്സര്യമനോഭാവവും കാണപ്പെടാത്ത ഒരു വ്യക്തി, വൃക്ഷത്തിന്റെ അടിയില്‍ പുറമേ വെളിപ്പെടാതെ വെള്ളവും വളവും നല്‍കി വൃക്ഷത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വേരുകള്‍ പോലെയാണ്‌്‌ ശ്രീമാന്‍ സുധീര്‍ സാഹിത്യാസ്വാദനത്തിലും സൃഷ്ടിപര നീരൂപണത്തിലും കൂടി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നത്‌.

`പിയേറിയായിലെ പനിനീര്‍പ്പൂക്കള്‍' എന്ന നിരൂപണഗ്രന്ഥത്തില്‍ 37 ല്‍പ്പരം നിരൂപണാസ്വാദനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആരെയും നോവിക്കാതെ, ഉള്ള നന്മകളെ എടുത്തു കാട്ടി, കൊള്ളേണ്ടത്‌ കൊള്ളേണ്ടിടത്തു കൊള്ളിക്കയും നന്മനിറഞ്ഞ ഒരു മനസിന്റെ സമചിത്തതയോടെ ഓരോ കൃതിയെയും കര്‍ത്താവിനെയും പഠനപാടവത്തില്‍ വിവരിച്ച്‌ ചിത്രീകരിച്ചിരിക്കുന്നതു വായിക്കുമ്പോള്‍ ഇത്ര വലിയ ഒരു മനസ്സിന്റെ ഉടമയാണോ ഈ വ്യക്തി എന്ന്‌ തോന്നിപ്പോകും. ഒരിടത്തും സ്വന്തം പടം പ്രസിദ്ധീകരിക്കാത്ത, പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത. ഹിന്ദുവെന്നോ ക്രിസ്‌ത്യാനിയെന്നോ മുസ്ലീമെന്നോ ഉള്ള വ്യത്യാസമില്ലാതെ, കൃഷ്‌ണനുൂം ക്രിസ്‌തുവും നബിയും ഒരേ ഈശ്വര ഭാവങ്ങളാണെന്നും, എല്ലാ മതങ്ങളെയും സമാനതാഭാവത്തോടെ വീക്ഷിക്കയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വം, എല്ലാ മതങ്ങളെപ്പറ്റിയുമുള്ള അവഗാഹമായ പാണ്ഡിത്യം, കവിതയോ ലേഖനമോ ഏതുതന്നെയായാലും അനായാസം കൈകാര്യം ചെയ്യാനുള്ള പാടവം ഒക്കെയും അത്‌ഭുതാവഹം തന്നെ.

എന്റെ പല കവിതകളെപ്പറ്റിയും അദ്ദേഹം ആസാദനവും നിരൂപണവും കേരളത്തിലെയും അമേരിക്കയിലെയും പല പ്രസിദ്ധീകരണങ്ങളിലും എഴുതിക്കണ്ടതു വായിച്ചപ്പോള്‍, ഞാന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ആ വ്യക്തിയെപ്പറ്റി വിഭാവന ചെയ്‌തു നോക്കി, വര്‍ഷങ്ങളായി ശ്രീമാന്‍ സുധീറിന്റെ രചനകള്‍ വായിച്ച്‌ ആസ്വദിക്കാറുണ്ടായിരുന്നെങ്കിലും, യദൃച്ഛയാ രണ്ടുതവണ മാത്രമാണ്‌്‌ ഞാന്‍ അദ്ദേഹത്തെ ദര്‍ശിക്കാനിടയായിട്ടുള്ളത്‌. സുധീര്‍ പണിക്കവീട്ടിലിന്റെ നിരൂപണ/ആസ്വാദന രചനകള്‍ അമേരിക്കന്‍ സാഹിത്യ കുതുകികളില്‍ നിന്നും മേല്‍ത്തരം രചനകള്‍ ലഭ്യമാകുവാന്‍ ഇടയാക്കട്ടെ എന്നാശിക്കുയും ആശംസിക്കുയും ചെയ്യുന്നു.
പയേറിയായിലെ പനിനീര്‍പ്പൂക്കള്‍ (ആസ്വാദനം: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)പയേറിയായിലെ പനിനീര്‍പ്പൂക്കള്‍ (ആസ്വാദനം: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക