Image

ലിംകയുടെ ഓണാഘോഷം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 08 October, 2011
ലിംകയുടെ ഓണാഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മെറിക്കിലുള്ള മാര്‍ത്തോമാ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ആഘോഷിച്ചു. ഗ്രേസി ജയിംസിന്റെ നേതൃത്വത്തില്‍ ലിംകയുടെ അംഗങ്ങള്‍ തയാറാക്കിയ ഓണസദ്യ എല്ലാവരിലും ഗൃഹാതുരത്വമുണര്‍ത്തി. ഓണസദ്യയ്‌ക്കുശേഷം ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നനേയും വിശിഷ്‌ടാതിഥികളേയും സ്റ്റേജിലേക്ക്‌ ആനയിച്ചു. ലാലി കളപ്പുരയ്‌ക്കല്‍ ദേശീയഗാനങ്ങള്‍ ആലപിച്ചു.

തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ ലിംകയുടെ പ്രസിഡന്റ്‌ ഈപ്പന്‍ കോട്ടുപ്പള്ളി ഏവരേയും സ്വാഗതം ചെയ്‌തു. ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ നിലവിളക്ക്‌ കൊളുത്തി ആഘോഷപരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. ബേബി ഊരാളില്‍ തന്റെ പ്രസംഗത്തില്‍ എല്ലാവര്‍ക്കും ഓണത്തിന്റെ മംഗളങ്ങള്‍ നേരുകയും വരുന്ന ഫോമാ കണ്‍വെന്‍ഷന്‌ എല്ലാവരുടേയും സംഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ ഗോപിനാഥകുറുപ്പ്‌, ഫോമാ മെട്രോ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ ചുമ്മാര്‍, എമ്പയര്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ. മാത്യു എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.

ജൂവധാരാ സ്‌കൂളിലെ ഡാന്‍സ്‌ ടീച്ചര്‍ മഞ്‌ജു തോമസിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച തിരുവാതിരകളി കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഷേര്‍ളി സെബാസ്റ്റ്യന്‍, ജോജോ തോമസ്‌ എന്നിവരുടെ ഗാനങ്ങള്‍ സദസ്യരെ പുളകംകൊള്ളിച്ചു. ജീവധാരാ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ്‌ പ്രോഗ്രാമും, ഷെറി ജോര്‍ജ്‌ കോറിയോഗ്രാഫി ചെയ്‌ത ഡാന്‍സും കാണികള്‍ക്ക്‌ ഒരു പുതിയ അനുഭവംതന്നെയായിരുന്നു.

സനീഷ്‌ തറയിലിന്റെ നേതൃത്വത്തില്‍ ലിംകയുടെ യൂത്ത്‌ ഗ്രൂപ്പ്‌ നടത്തിയ 50/50 റാഫിളിന്റെ നറുക്കെടുപ്പ്‌ ജോസഫ്‌ കളപ്പുരയ്‌ക്കല്‍ നടത്തി. വിജയിയായ ബേബിച്ചന്‍ പൂഴിക്കുന്നേല്‍ റാഫിള്‍ തുക ലിംകയുടെ ഫണ്ടിലേക്ക്‌ നല്‍കി ഏവര്‍ക്കും മാതൃകയായി. പബ്ലിക്‌ മീറ്റിംഗിന്റെ എം.സിയായി സെക്രട്ടറി ഷാജു മാത്യുവും, കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ എം.സിയായി ടേമി സെബാസ്റ്റ്യനും പ്രവര്‍ത്തിച്ചു. ട്രഷറര്‍ സെബാസ്റ്റ്യന്‍ തോമസ്‌ നന്ദി രേഖപ്പെടുത്തി.

സെക്രട്ടറി ഷാജു മാത്യുവിന്റെ നേതൃത്വത്തില്‍ ആന്റണി ജോസഫ്‌, ദിലീപ്‌ എസ്‌. നായര്‍, ബോബന്‍ തോട്ടം, ജയിംസ്‌ മാത്യു, റെജി മര്‍ക്കോസ്‌, മാത്യു തൊയലില്‍, തോമസ്‌ ജോണ്‍, ബേബിച്ചന്‍ പൂഴിക്കുന്നേല്‍, ജയചന്ദ്രന്‍ ആര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജോസഫ്‌ കളപ്പുരയ്‌ക്കല്‍ അറിയിച്ചതാണിത്‌.
ലിംകയുടെ ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക