Image

ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ്‌ ഏജന്‍സിയില്‍ മലയാളി സാന്നിധ്യം

ജോയിച്ചന്‍ പുതുക്കുളം Published on 08 October, 2011
ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ്‌ ഏജന്‍സിയില്‍ മലയാളി സാന്നിധ്യം
ന്യൂജേഴ്‌സി: ഹരീകെയ്‌ന്‍, ഐറീന്‍ താണ്‌ഢവമാടിയ ന്യൂജേഴ്‌സിയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ ജനങ്ങളെ സഹായിക്കാനായി ബര്‍ലിംഗ്‌ടണ്‍ കൗണ്ടിയില്‍, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ്‌ ഏജന്‍സി (FEAMA) പ്രത്യേക ഓഫീസ്‌ തുറന്നു.

ന്യൂജേഴ്‌സി സ്റ്റേറ്റ്‌ ബാങ്കിംഗ്‌ ആന്‍ഡ്‌ ഇന്‍ഷ്വറന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിനിധീകരിച്ച്‌ മലയാളിയായ ലാലു കുര്യാക്കോസും ഫീമായെ സഹായിക്കാനെത്തി.

ഹോം ഓണേഴ്‌സ്‌ ഇന്‍ഷ്വറന്‍സ്‌ കവറേജിനെപ്പറ്റി വിശദീകരിക്കുകയും, ഇന്‍ഷ്വറന്‍സ്‌ കമ്പനികളെപ്പറ്റി കസ്റ്റമേഴ്‌സിനുള്ള പരാതികള്‍ കൈപ്പറ്റുന്നതിനുമാണ്‌ ലാലു കുര്യാക്കോസ്‌ ഫീമായുടെ ടീമില്‍ എത്തിയത്‌.

ബര്‍ലിംഗ്‌ടണ്‍ കൗണ്ടിയിലെ പെം പെര്‍ട്ടണ്‍ പോലീസ്‌ അക്കാഡമിയിലാണ്‌ ഫീമായുടെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌.

12 വര്‍ഷം കോണ്ടിനെന്റല്‍ ഇന്‍ഷ്വറന്‍സ്‌/ സി.എന്‍.എ ഇന്‍ഷ്വറന്‍സ്‌ കമ്പനികളില്‍ അണ്ടര്‍ റൈറ്റര്‍ ആയി ജോലി ചെയ്‌തിട്ടുള്ള ലാലു കുര്യാക്കോസ്‌, കഴിഞ്ഞ 12 വര്‍ഷമായി ന്യൂജേഴ്‌സി സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്‍ഷ്വറന്‍സ്‌ റെഗുലേറ്ററായി സേവനം അനുഷ്‌ഠിക്കുന്നു.

സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റിനെ പ്രതിനിധീകരിച്ച്‌ ഫിമായെ സഹായിക്കാനെത്തിയ ലാലു കുര്യാക്കോസിന്‌ ഫിമാ സെന്റര്‍ മാനേജര്‍ കരിന്‍ പിയേഴ്‌സണ്‍ പ്രത്യേകം നന്ദി പറഞ്ഞു.
ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ്‌ ഏജന്‍സിയില്‍ മലയാളി സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക