Image

അറുപത്തി മൂന്നാമത് അന്തരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 12 മുതല്‍ 16 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍

ജോര്‍ജ് ജോണ്‍ Published on 08 October, 2011
അറുപത്തി മൂന്നാമത് അന്തരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 12 മുതല്‍ 16 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍
ഫ്രാങ്ക്ഫര്‍ട്ട് : അറുപത്തി മൂന്നാമത് അന്തരാഷ്ട്ര പുസ്തകമേള (ബുക്ക് ഫെയര്‍ ) ഒക്‌ടോബര്‍ 12 മുതല്‍ 16 വരെ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര മെസെ ഹാളില്‍ നടക്കും. ഈ വര്‍ഷത്തെ അതിഥി രാജ്യം ഐസ്‌ലാന്‍ഡ് ആണ്. 172000 ചതുരശ്ര മീറ്ററില്‍ 15 ഹാളുകളിലായി 110 രാജ്യങ്ങളില്‍ നിന്നും 7500 പ്രദര്‍ശകര്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഐസ്‌ലാന്‍ഡില്‍ നിന്നും 30 പ്രദര്‍ശകര്‍ ഹാള്‍ 05 ല്‍ തങ്ങളുടെ പുസ്തക പ്രദര്‍ശനം കാഴ്ച്ചവയ്ക്കുന്നു. മൂന്ന് ലക്ഷം സന്ദര്‍ശകരെയാണ് ഈ വര്‍ഷം ഫ്രാങ്ക്ഫര്‍ട്ട് മെസെ പ്രതീക്ഷിക്കുന്നത്. ഇതിനോടകം 100 രാജ്യങ്ങളില്‍ നിന്നായി 10000 ജേര്‍ണലിസ്റ്റുകള്‍ ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 62 പ്രസാധകര്‍ ഈ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഇതില്‍ കേരളത്തില്‍ നിന്നുമുള്ള ഡി.സി. ബുക്‌സും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നുമുള്ള പ്രദര്‍ശകര്‍ ഹാള്‍ 05 ലാണ് തങ്ങളുടെ പുസ്തക പ്രദര്‍ശനം കാഴ്ച്ച വയ്ക്കുന്നത്. കേരളത്തില്‍ നിന്നുമുള്ളം ഡി.സി. ബുക്‌സ് ഹാള്‍ 05- ഡി. 900 സ്റ്റാന്‍ഡില്‍ ആണ്.

ഒക്‌ടോബര്‍ 11 ന് വൈകുന്നേരം 05.00 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിനിഥികള്‍, പുസ്തക പ്രദര്‍ശകര്‍, എഴുത്തുകാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. ഉദ്ഘാടന ചടങ്ങില്‍ അതിഥി രാജ്യമായ ഐസ്‌ലാന്‍ഡില്‍ നിന്നുമുള്ള കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും . ഐസ്‌ലാന്‍ഡ് പ്രസിഡന്റ് ഒലഫുര്‍ റാഗ്‌നര്‍ ഗ്രിമ്‌സണ്‍, ജര്‍മന്‍ വിദേശകാര്യ മന്ത്രി ഗിഡോ വെസ്റ്റര്‍വെല്ലെ, ഹെസന്‍ സംസ്ഥാന ഉപ മുഖ്യമന്ത്രി യോര്‍ഗ് ഉവെ ഹാന്‍, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി മേയര്‍ ഡോ. പീറ്ററാ റോത്ത്, ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര ബുക്ക് ഫെയര്‍ ഡയറക്ടര്‍ ജൂര്‍ഗന്‍ ബൂസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഒക്‌ടോബര്‍ 12 മുതല്‍ 15 വരെ പുസ്തക മേഖലയിലെ പ്രദര്‍ശകര്‍, എഴുത്തുകാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. എല്ലാ ദിവസങ്ങളിലും രാവിലെ 09.00 മുതല്‍ 18.30 വരെയാണ് ഈ അന്തരാഷ്ട്ര പുസ്തകമേള കാണാന്‍ സാധിക്കുന്നത്.
അറുപത്തി മൂന്നാമത് അന്തരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 12 മുതല്‍ 16 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക