Image

ഷ്വാസ്‌നെഗറിന്റെ വീട് ഇനിമുതല്‍ മ്യൂസിയം (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 08 October, 2011
ഷ്വാസ്‌നെഗറിന്റെ വീട് ഇനിമുതല്‍ മ്യൂസിയം (അങ്കിള്‍സാം വിശേഷങ്ങള്‍)



താല്‍(ഓസ്ട്രിയ): കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറും ഹോളിവുഡ് ആക്ഷന്‍ താരവുമായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിന്റെ ജന്മവീട് ഇനി സന്ദര്‍ശകര്‍ക്കുള്ള മ്യൂസിയം. ഓസ്ട്രിയയിലെ താല്‍ ഗ്രാമത്തില്‍ അര്‍നോള്‍ഡ് കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീടാണ് 'ടെര്‍മിനേറ്റര്‍' സിനിമയെ അനുസ്മരിപ്പിക്കുന്ന ശില്‍പ്പങ്ങള്‍ അടങ്ങിയ മ്യൂസിയമാക്കി മാറ്റിയത്. ഷ്വാസ്‌നെഗര്‍ മകന്‍ പാട്രിക്കിനൊപ്പമെത്തിയാണ് മ്യൂസിയമാക്കിമാറ്റിയ വസതി ഔദ്യോഗികമായി ആരാധകര്‍ക്കു സമര്‍പ്പിച്ചത്.

ലോവര്‍ ഓസ്ട്രിയയിലെ താല്‍ ഗ്രാമത്തിലാണ് താരത്തിന്റെ ബാല്യകാലസ്മരണങ്ങള്‍ ഉറങ്ങുന്ന ഇരുനില മാളിക. മിനുക്കുപണികള്‍ നടത്തിയശേഷം തന്റെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായ നിരവധി വസ്തുക്കളും ഉള്‍പ്പെടുത്തിയാണ് മ്യൂസിയം തുറന്നിരിക്കുന്നത്. മസില്‍ ഉരുട്ടാന്‍ ഷ്വാസ്‌നെഗര്‍ ചെറുപ്പംമുതല്‍ ഉപയോഗിച്ചിരുന്ന ബാര്‍ബെല്ലും കാലിഫോര്‍ണിയയുടെ ഗവര്‍ണറായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന തടിമേശയും വെങ്കലത്തില്‍ തീര്‍ത്ത താരത്തിന്റെ നെടുനീളന്‍ പ്രതിമയുമെല്ലാം മ്യൂസിയത്തിലുണ്ട്.

ജീവിതത്തില്‍ ആദ്യമായി ഉയര്‍ച്ച സ്വപ്നം കാണാന്‍ തുടങ്ങിയത് ഇവിടെ നിന്നായിരുന്നുവെന്ന് അദ്ദേഹം ആരാധകരെ അഭിസംബോധന ചെയ്തു പറഞ്ഞു. താല്‍ ഗ്രാമത്തില്‍ താമസിച്ചിരുന്ന അര്‍നോള്‍ഡ് പിന്നീട് നിര്‍ബന്ധിത സൈനിക സേവനത്തിനായി ഓസ്ട്രിയന്‍ ആര്‍മിയില്‍ ചേരുകയായിരുന്നു. ശരീരസംരക്ഷണത്തില്‍ ചെറുപ്പകാലം മുതലേ ശ്രദ്ധിച്ച അദ്ദേഹം 1968 ലാണ് അമേരിക്കയിലേക്ക് താമസം മാറിപ്പോയത്. 1947 ജനിച്ച അര്‍നോള്‍ഡ് 1965 വരെ താല്‍ ഗ്രാമത്തിലാണ് ജീവിച്ചത്.


യുഎസിലെ കുടിയേറ്റക്കാരുടെ എണ്ണം നാലു കോടിയായി

വാഷിംഗ്ടണ്‍: യുഎസിലെ കുടിയേറ്റക്കാരുടെ എണ്ണം നാലു കോടിയായി ഉയര്‍ന്നതായി യുഎസ് സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസിന്റെ(സിഐഎസ്)പഠനം. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഒരു കോടി 40 ലക്ഷം പേരാണ് യുഎസിലെക്ക് കുടിയേറിയത്. ഇതില്‍ നിയമപരമായും അല്ലാതെയും കുടിയേറിയവരും ഉള്‍പ്പെടും. യുഎസില്‍ തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്ന് നിലയിലാണെങ്കിലും കുടിയേറ്റത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല.

കുടിയറ്റക്കാരില്‍ 58 ശതമാനവും ലാറ്റിനമേരിക്കന്‍ സ്വദേശികളാണ്. 29 ശതമാനം പേര്‍ മെക്‌സിക്കോയില്‍ നിന്നുള്ളവരാണ്. 1990കളിലെ അപേക്ഷിച്ച് രണ്ടിരട്ടിയും 1980കളെ അപേക്ഷിച്ച് മൂന്നിരിട്ടിയും വര്‍ധനയാണ് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2000ല്‍ മൂന്നു കോടി 10 ലക്ഷമായിരുന്നു രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണമെന്നും സിഐഎസ് പഠനത്തില്‍ പറയുന്നു.

സെപ്റ്റംബറില്‍ യുഎസില്‍ 1,03,000 പുതിയ തൊഴിലവസരങ്ങള്‍

ന്യൂയോര്‍ക്ക്: സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലിലാണെങ്കിലും യുഎസില്‍ സെപ്റ്റംബറില്‍ 1,03,000 പുതിയ തൊഴിലസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ജൂലൈയിലും ഓഗസ്റ്റിലും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായെന്നും യുഎസ് തൊഴില്‍വകുപ്പ് പുറത്തിറക്കിയ രേഖയില്‍ പറയുന്നു. ഓഗസ്റ്റില്‍ പുതിയ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

യുഎസ് തൊഴില്‍വകുപ്പിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇന്നലെ ഒഹരിവിപണിയിലും കുതിപ്പ് ദൃശ്യമായി. എങ്കിലും തൊഴിലില്ലായ്മാ നിരക്ക് ഇപ്പോഴും 9.1 ശതമാനത്തില്‍ തന്നെയാണ്. കണ്‍സ്ട്രക്ഷ്ന്‍, റീട്ടെയില്‍, താല്‍ക്കാലിക ഹെല്‍പ് സേവനങ്ങള്‍, ആരോഗ്യസുരക്ഷ തുടങ്ങിയ മേഖലകളിലാണ് സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. മെയ് മാസത്തില്‍ 53, 000വും, ജൂണില്‍ 20, 000 വും ഓഗസ്റ്റില്‍ 57,000വും ജൂലൈയില്‍ 1,27000 തൊഴിലവസരങ്ങളുമാണ് പുതുതായി സൃഷ്ടിക്കപ്പെട്ടതെന്നും തൊഴില്‍വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോബ്‌സിന്റെ മരണത്തിന്റെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്

ന്യൂയോര്‍ക്ക്: ആപ്പിള്‍ മുന്‍ അധ്യക്ഷന്‍ സ്റ്റീവ് ജോബ്‌സിന്റെ മരണത്തെപ്പോലും വിറ്റു കാശാക്കാന്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രംഗത്ത്. ജോബ്‌സിന്റെ മരണം നടന്ന് രണ്ടു മണിക്കൂറിനകം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ലിങ്കുകളിലൊന്ന് സ്റ്റീവിന്റെ മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനൊപ്പം സൗജന്യമായി ഐപാഡും വാഗ്ദാനം ചെയ്യുന്നതായിരുന്നു. നൂറോളം രാജ്യങ്ങളില്‍

നിന്നുള്ള 25,000 പേരാണ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എത്തുന്നതോ ലഭിക്കാനിടയില്ലാത്ത സമ്മാനങ്ങള്‍ക്കു വേണ്ടിയുള്ള ഓര്‍ഡര്‍ ഫോമിലും. ഇത്തരത്തില്‍ നിരവധി സ്പാമേഴ്‌സാണ് ജോബ്‌സിന്റെ മരണം മുതലെടുക്കുന്നത്. ജോബ്‌സിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാമെന്ന പേരിലും ജോബ്‌സിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാമെന്നപേരിലുമെല്ലാം ഇത്തരത്തില്‍ സ്പാമേഴ്‌സ് ലിങ്കുകള്‍ അപ് ലോഡ് ചെയ്യുന്നുണ്ട്. ഇതിനെതിരെ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ ജാഗരൂഗമാകണമെന്ന് വെബ് സെക്യൂരിറ്റി സ്ഥാപനമായ സോഫോസ് അറിയിച്ചു.

ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ഡബ്ല്യൂ.ടി.ഒയില്‍

വാഷിംഗ്ടണ്‍ : ലോകവ്യാപാര സംഘടനയെ അറിയിക്കാതെ സബ്‌സിഡികള്‍ നല്‍കിയതിന് ഇന്ത്യയെയും ചൈനയെയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ അമേരിക്കയുടെ ശ്രമം. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും ഡബ്ലൂ.ടി.ഒ.യെ അറിയിക്കാതെ നല്‍കുന്ന സബ്‌സിഡികള്‍ അസഹിഷ്ണുതയുണ്ടാക്കുന്നതാണെന്ന് യു.എസ്.വ്യാപാര പ്രതിനിധി റോന്‍ കിര്‍ക് പറഞ്ഞു.

അംഗങ്ങളായിരിക്കുന്ന മുഴുവന്‍ രാജ്യങ്ങളും തങ്ങള്‍ നല്‍കുന്ന സബ്‌സിഡികളെക്കുറിച്ച് നിശ്ചിതകാലയളവില്‍ ലോകവ്യാപാരസംഘടനയെ അിറയിച്ചിരിക്കണം. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ചൈന ഇത്തരം അ
ിയിപ്പുകളൊന്നു നല്‍കിയിട്ടില്ല. പത്തു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് സബ്‌സിഡി പദ്ധതികളെക്കുറിച്ച് ഇന്ത്യയും ചൈനയും പരാജയപ്പെട്ടുവെന്നാണ് ഇത് തെളിയിക്കുന്നത്. അതിനാല്‍ അമേരിക്ക ഇക്കാര്യത്തില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ലൂ.ടി.ഒ.യെ അ
ിയിക്കാതെ ചൈന നല്‍കുന്ന ഇരുന്നൂറോളം സബ്‌സിഡി പദ്ധതികളെക്കുറിച്ച് അമേരിക്ക ശേഖരിച്ച വിവരം വ്യാപാരസംഘടനയ്ക്ക് കൈമാറിയതായും കിര്‍ക് പറഞ്ഞു. ഇന്ത്യ നല്‍കുന്ന 50 സബ്‌സിഡികളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്ക ലോകവ്യാപാര സംഘടനയ്ക്ക് കൈമാറി. ഇന്ത്യയും ചൈനയും നടത്തുന്ന സബ്‌സ്ഡി പദ്ധതികളെക്കുറിച്ചുള്ള യഥാര്‍ഥവിവരം ഡബ്ലൂ.ടി.ഒ.ക്ക് ലഭിക്കുകയെന്നതാണ് ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നും കിര്‍ക് പറഞ്ഞു.

ഒബാമയുടെ വിദ്യാഭ്യാസ ഉപദേശക സമിതിയില്‍ ഷക്കീറയും

വാഷിംഗ്ടണ്‍ :  യുഎസിലെ സ്പാനിഷ് വംശജരുടെ വിദ്യാഭ്യാസ മികവിനുള്ള പ്രസിഡന്റ് ബറാക് ഒബാമയുടെ ഉപദേശക സമിതിയില്‍ കൊളംബിയന്‍ പോപ് താരം ഷക്കീറയും. ദക്ഷിണാഫ്രിക്കയില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിന്റെ അവതരണഗാനം വക്കാ..വക്കാ…പാടി മനം കവര്‍ന്ന ഗായികയാണു ഷക്കീറ.

അശരണര്‍ക്കു സഹായം നല്‍കാന്‍ ഷക്കീറ നേരത്തെതന്നെ രംഗത്തുണ്ട്. തന്റെ ബെയര്‍ഫൂട്ട് ഫൗണ്ടേഷന്‍ മുഖേന ജന്മനാട്ടിലെ വിദ്യാഭ്യാസ രംഗത്തു ഷക്കീറ സേവനം നല്‍കുന്നു. അതുപോലെ ഹെയ്റ്റിയിലെയും ദക്ഷിണാഫ്രിക്കയിലെയും വിദ്യാര്‍ത്ഥികള്‍ക്കു വിദ്യാഭ്യാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിലും ഷക്കീറ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനിടെയാണ് പ്രസിഡന്റിന്റെ ഉപദേശക സമിതിയിലും ഷക്കീറ സ്ഥാനം പിടിച്ചിരിക്കുന്നത്.

അഫ്ഗാന്‍ അധിനിവേശത്തിന്റെ പത്താം വാര്‍ഷികത്തില്‍ യുഎസില്‍ യുദ്ധവിരുദ്ധ റാലി

ന്യൂയോര്‍ക്ക് : അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന്റെ പത്താംവാര്‍ഷിക ദിനത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്ന യുദ്ധവിരുദ്ധ റാലി ന്യൂയോര്‍ക്കില്‍ നടന്നു. യുദ്ധ ചരിത്രത്തില്‍ അമേരിക്ക ഏറ്റവും കൂടുതല്‍ സമയവും പണവും ചെലവഴിക്കേണ്ടി വന്ന അഫ്ഗാന്‍ ദൗത്യം 2014 ല്‍ അവസാനിപ്പിക്കാന്‍ ഇരിക്കെയാണു പ്രതിഷേധ റാലി നടന്നത്. യുദ്ധത്തില്‍ മരിച്ച സൈനികരുടെ ബന്ധുക്കളും റാലിയില്‍ പങ്കെടുത്തു.

സമ്പത്തിനു വേണ്ടിയാണ് അഫ്ഗാന്‍ യുദ്ധമെന്നു റാലിയില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. ബിന്‍ ലാദനും ഭീകരതയ്ക്കുമെതിരെ 2011 ഒക്‌ടോബര്‍ ഏഴിനാണു ബ്രിട്ടണുമായി ചേര്‍ന്ന് അമേരിക്ക അധിനിവേശം നടത്തിയത്. പതിനായിരത്തിലേറെ സാധാരണക്കാരും മൂവായിരത്തിയഞ്ഞൂറിലേറെ സൈനികരും അഫ്ഗാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. 12,000 കോടി ഡോളറെങ്കിലും അമേരിക്കയ്ക്കു ചെലവാക്കേണ്ടി വന്നു. ഇതെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 

Pastor Robert Jeffress of Dallas

If it comes to that, he said,  “I’m going to instruct, I’m going to advise people that it is much better to vote for a non-Christian who embraces biblical values than to vote for a professing Christian like Barack Obama who embraces un-biblical values.”

The pastor introduced Rick Perry at a major conference of Christian conservatives here on Friday as “a genuine follower of Jesus Christ” and then walked outside and attacked Mitt Romney’s religion, calling the Mormon Church a cult and stating that Mr. Romney “is not a Christian.”


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക