Image

ഓണവും ഗാന്ധി ജയന്തി അനുസ്‌മരണ യോഗവും

എബി മക്കപ്പുഴ Published on 09 October, 2011
ഓണവും ഗാന്ധി ജയന്തി അനുസ്‌മരണ യോഗവും
ഡാലസ്‌: അമേരിക്ക പ്രവാസികളായ ചങ്ങനാശേരി മാമൂട്ടില്‍ കുടുംബംഗങ്ങള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആര്‍ലിംഗ്‌ടണില്‍ ഒന്നിച്ചു കൂടി ഓണവും, ഗാന്ധി ജയന്തി അനുസ്‌മരണ യോഗവും വിവിധ കലാപരിപാടികളോടു കൂടി ആഘോഷിച്ചു. സ്‌കറിയ ജോസഫ്‌ ഓണപരിപാടികള്‍ക്ക്‌ ആതിഥേയത്വം വഹിച്ചു.

ഏഴ്‌ തിരിയിട്ട നിലവിളക്കില്‍ സ്ഥാനത്തില്‍ മൂപ്പനായ സ്‌കറിയ ജോസഫ്‌ ദീപം പകര്‍ന്നപ്പോള്‍ ചടങ്ങിന്‌ ഔപചാരിക തുക്കമായി. അമ്മുവിന്റെ പ്രാര്‍ത്ഥനാഗാനത്തിന്‌ ശേഷം കലാ പരിപാടികള്‍ക്ക്‌ തുടക്കമായി. ഭരതനാട്യത്തിന്‌ പുതിയ രൂപവും ഭാവവും നല്‌കിക്കൊണ്ട്‌ .ലെസിലി അമ്മു, അമ്പിളി എന്നിവര്‍ നൃത്തം അവതരിപ്പിച്ചു.

ജോയപ്പന്‍, കുഞ്ഞുമോന്‍ എന്നിവരുടെ മിമിക്രി ഓണ സദസിനു മാറ്റ്‌ കൂട്ടി. ജോളി ജേക്കബ്‌ ,ആനി എന്നിവരുടെ ഗാനങ്ങള്‍ ശ്രുതി മധുരങ്ങളായിരുന്നു. മഹാബലിയുടെ വരവിന്‌ ശേഷം ഷ്യല, ആനി,ജോളി, അമ്മു, ലേഅന്‍ ,അമ്പിളി, എന്നിവര്‍ തിരവാതിരകളി അവതരിപ്പിച്ചു.

ജോളി ജേക്കബ്‌ ഈണം ചെയ്‌ത മലയാളതത്തിലെ പഴയതും പുതിയതുമായ ഗാനങ്ങള കോര്‌ത്തിണക്കിക്കൊണ്ട്‌ ലിഓന്‌, റോബിന്‌, ജെസ്ലി, ജെസ്റ്റിന്‍, അപ്പു എന്നിവര്‍്‌ ചേര്‍ന്നവതരിപ്പിച്ച സിനിമാറ്റിക്‌ ഡാന്‍സ്‌ അവതരണ ഭംഗി കൊണ്ടും രംഗസംവിധാനം കൊണ്ടും മികച്ചു നിന്നു. ഓണതപ്പനായി സദസിലെത്തിയ ബാബു ജോസഫ്‌ മമൂട്ടില്‌ കുടുംബങ്ങള്‌ക്‌ ഓണസ്സംസകള്‌ നേര്‌ന്നു.

തുടര്‌ന്ന്‌ നടത്തിയ ഗസ്‌ന്ധി ജയന്തി അനുസ്‌മരണ യോഗത്തില്‍്‌ `ഗാന്ധിയും ഇന്നത്തെ ഇന്ത്യയും' എന്ന വിഷയത്തെ കുറിച്ച്‌ പ്രൊഫ. ഡോ. എലിസബത്ത്‌ സ്‌കറിയ, അമേരിക്കന്‌ മലയാളി വെല്‍ഫയര്‍ അസോസിയേഷന്‌ പ്രസിഡന്റ്‌ എബി തോമസ്‌ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഓണവും ഗാന്ധി ജയന്തി അനുസ്‌മരണ യോഗവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക