Image

ഡോ. പി.ജി വര്‍ഗീസ്‌ `ഡേ സ്റ്റാര്‍' ടിവി ചാനലില്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 October, 2011
ഡോ. പി.ജി വര്‍ഗീസ്‌ `ഡേ സ്റ്റാര്‍' ടിവി ചാനലില്‍
ഷിക്കാഗോ: ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്റെ സ്ഥാപകനും, സുപ്രസിദ്ധ അന്താരാഷ്‌ട്ര സുവിശേഷകനുമായ ഡോ. പി.ജി. വര്‍ഗീസ്‌ ലോകപ്രശസ്‌ത ക്രിസ്‌ത്യന്‍ ടിവി ചാനല്‍ ആയ "Day Star' -ന്റെ ലൈവ്‌ ഷോയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ഇത്‌ മൂന്നാംതവണയാണ്‌ ഡേ സ്റ്റാറില്‍ ഡോ. പി.ജി. വര്‍ഗീസ്‌ പങ്കെടുക്കുന്നത്‌. ഒക്‌ടോബര്‍ 11-ന്‌ രാവിലെ സെലിബ്രേഷന്‍ പ്രോഗ്രാമിന്റെ ലൈവ്‌ ഷോയില്‍ പങ്കെടുക്കുന്ന അദ്ദേഹം, അനുഗ്രഹീത എഴുത്തുകാരന്‍, പ്രാസംഗികന്‍, ടിവി/റേഡിയോ പ്രഭാഷകന്‍ എന്നീ നിലകളില്‍ ലോകമെങ്ങും ക്രൈസ്‌തവ ലോകത്തിന്‌ സുപരിചിതനാണ്‌.

തത്സമയ സംപ്രേഷണം രാവിലെ കാണുവാന്‍ സാധിക്കാത്തവര്‍ക്ക്‌ വൈകുന്നേരവും ഇന്റര്‍നെറ്റ്‌ വെബ്‌സൈറ്റില്‍ കൂടി കാണുന്നതിന്‌ അവസരമുണ്ട്‌.

സെലിബ്രേഷന്‍ പ്രോഗ്രാമിന്‌ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ടിവിയിലും, വെബ്‌സൈറ്റിലുമായി ലക്ഷക്കണക്കിന്‌ പ്രേഷകരുണ്ട്‌. ഇന്റര്‍നെറ്റില്‍ കാണുവാന്‍ www.daystar.com, www.pgv.com സന്ദര്‍ശിക്കുക.
ഡോ. പി.ജി വര്‍ഗീസ്‌ `ഡേ സ്റ്റാര്‍' ടിവി ചാനലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക