Image

അകലം (കവിത: ജയന്‍ കെ.സി)

Published on 19 August, 2013
അകലം (കവിത: ജയന്‍ കെ.സി)
അന്ന്‌ ആ ഞായറാഴ്‌ച്ച
നമുക്കിടയില്‍
ഒരു ശ്വാസത്തിന്റെയകലം
നുരയുന്ന കോറോണയുടെ
പളുങ്കു കഴുത്തിലൂടെ
വിങ്ങിയിറങ്ങുന്ന നാരങ്ങത്തുണ്ട്‌
അതില്‍ പാളിവീഴുന്ന
നിന്റെ പുളിയുള്ള പുഞ്ചരി...
നമുക്കിടയില്‍
നാം ധരിച്ചിരിക്കുന്ന
വസ്‌ത്രങ്ങളുടെയകലം...
നമ്മള്‍ പരസ്‌പരം ശ്വസിക്കുന്നു..
നിന്റെ ചുണ്ടുകളില്‍
ചെറു വാക്കുകള്‍ കത്തുന്ന സംഗീതം...
ഒരു കവിള്‍ പ്രണയം
നിന്റെ തൊണ്ടനാളാത്തിലൂടെ
ഹൃദയത്തിലേക്ക്‌ തെന്നിയിറങ്ങുന്നു
എന്റെ പൊള്ളുന്ന ചുണ്ടുകളില്‍
ഒരു ചുംബനം ഉരുകിയണയുന്നു
നിന്റെ കീഴ്‌ചുണ്ടീലൂടേ തൂങ്ങിയറുങ്ങന്ന
ബിയര്‍ത്തുള്ളിയിലേക്ക്‌ എന്റെ ദാഹം നീളുന്നു...
എന്റെ സ്വേദ മുകുളങ്ങള്‍ അഗ്‌നിപര്‍വ്വതങ്ങാളാകുന്നു....
എന്റെ ചുണ്ടുകള്‍
നിന്റെ ചുണ്ടുകള്‍ക്കായ്‌
എന്റെ നാവ്‌
നിന്റെ നാവിനായ്‌....
നമുക്കിടയിലെ അകലം...
സ്വയം വിലക്കുകളുടെ പളുങ്കുസ്‌തരം
ഞാന്‍ നിന്നെ തൊടുന്നു
സ്‌നേഹം മലര്‍ന്നു തുളുമ്പുന്ന
നിന്റെ മുലകളുടെ തടവില്‍
അനാദിയായ പ്രണയത്തിന്റെ പുഴ
മുലക്കണ്ണിലൂടെ എന്റെ നാവിലേക്കത്‌ചുരന്നിറങ്ങുന്നു...
കത്രികപ്പാടു വീണ
നിന്റെ വയറിന്റെ ഏകാന്തതയിലൂടെ
എന്റെ നാക്ക്‌ അതിനു വഴിതെളിക്കുന്നു....
പൊക്കിള്‍ച്ചുഴിയിറങ്ങി
നാഭിച്ചുരമിറങ്ങി
നിശബ്ദത വേരുകളാഴ്‌ത്തിയ
നീര്‍ത്തടങ്ങള്‍...
ചുടുനീരുറവകള്‍...
ഇളം ചൂടുള്ള മാംസ മുനമ്പുകളില്‍
ചുണ്ടുകളമര്‍ത്തി
ഞാന്‍ നിന്റെ
ഉപ്പും ഗന്ധകവും രുചിക്കുന്നു
നിന്നെ ശ്വസിക്കുന്നു
നിന്റെ ചെറുചൂടുള്ള യോനീപുടങ്ങളില്‍
എന്റെ നാവ്‌
നിന്റെ പേരെഴുതുന്നു...
നിന്റെ നിശ്വാസങ്ങളില്‍
ഞാനുരുകിപ്പോകുന്നു
നമുക്കിടയിലെ സ്ഥലം
സ്ഥലമല്ലാതാകുന്നു
അകലം അകലമല്ലാതാകുന്നു
നിന്റെ ചൂട്‌
നിന്റെ മണം
നിന്റെ വയറിന്റെ സംഗീതം
നിന്റെ രുചി
അവക്കെല്ലാം മുകളില്‍
നീ ചുരത്തുന്ന പ്രണയത്തിന്റെ ഉപ്പുമഴ.

ജയന്‍ കെ.സി
അകലം (കവിത: ജയന്‍ കെ.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക