Image

ട്രൈസ്‌റ്റേറ്റ്‌ കേരളഫോറം: കേരള ദിനാഘോഷം നവംബര്‍ 5-നു്‌

ജോര്‍ജ്ജ്‌ ഓലിക്കല്‍ Published on 09 October, 2011
ട്രൈസ്‌റ്റേറ്റ്‌ കേരളഫോറം: കേരള ദിനാഘോഷം നവംബര്‍ 5-നു്‌
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയയായ ട്രൈസ്‌റ്റേറ്റ്‌ കേരളഫോറം അണിയിച്ചൊരുക്കുന്ന സംയുക്ത കേരളദിനാഘോഷത്തില്‍ സാമൂഹിക സാംസ്‌ക്കാരിക, മാദ്ധ്യമ പ്രതിനിധികള്‍ പങ്കെടുക്കും.

ഫിലാഡല്‍ഫിയായിലെ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ 5 ശനിയാഴ്‌ച വൈകുന്നേരം 4:30 മുതല്‍ 9:30 വരെയാണു്‌ ആഘോഷം നടക്കുക.സാംസ്‌ക്കാരിക സമ്മേളനം, ഫാഷന്‍ ഷോ, ബ്യൂട്ടി പേജന്‍റ്‌ നൃത്തങ്ങള്‍, ഗാനങ്ങള്‍, എന്നീ ആഘോഷയിനങ്ങള്‍ കേരളോത്സവത്തിനു്‌നിറം പകരും.

സുധ കര്‍ത്ത (ചെയര്‍മാന്‍), വിന്‍സന്റ്‌ ഇമ്മാനുവല്‍ (ജനറല്‍ സെക്രട്ടറി), സുരേഷ്‌ നായര്‍ (ചെയര്‍മാന്‍, കേരള ദിനാഘോഷ സമതി) ഈപ്പന്‍ മാത്യു (ട്രഷറര്‍), ഫീലീപ്പോസ്‌ ചെറിയാന്‍ (പ്രോഗ്രാം കോഡിനേറ്റര്‍), എന്നിവരാണു്‌ ആഘോഷ കമ്മറ്റിയുടെ ഭാരവാഹികള്‍.

പമ്പ, കോട്ടയം അസ്സോസിയേഷന്‍, പിയാനോ, ഫ്രണ്ട്‌ ഓഫ്‌ തിരുവല്ല, ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി, എന്‍.എസ്‌. എസ്‌ ഓഫ്‌ പി.എ, എസ്‌.എന്‍.ഡി.പി. ഓര്‍മ്മ, മേള, എന്നീ സാമൂഹിക സംഘടനകളാണ്‌ നേതൃപങ്കാളികള്‍.
ട്രൈസ്‌റ്റേറ്റ്‌ കേരളഫോറം: കേരള ദിനാഘോഷം നവംബര്‍ 5-നു്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക