Image

മാധ്യമങ്ങള്‍ക്കെതിരെ ഫാ: പോള്‍ തേലക്കാട്ട് ; നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ !!

അനില്‍ പെണ്ണുക്കര Published on 21 August, 2013
മാധ്യമങ്ങള്‍ക്കെതിരെ ഫാ: പോള്‍ തേലക്കാട്ട് ; നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ !!
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. സഭയുടെ പ്രധാന വൈദികനും ചിന്തകനുമായ ഫാ: പോള്‍ തേലക്കാട്ട് ഒരു ദിനപത്രത്തിലാണ് മാധ്യമങ്ങള്‍ക്കെതിരെ രംഗത്തു വന്നത്.
“നാറ്റിക്കുക എന്ന വല്ലാത്ത സുഖ വിനോദത്തില്‍ നിന്ന് നാം ആരേയും ഒഴിവാക്കാത്ത ജനാധിപത്യത്തിലാണ്. ആരുടെ തുണി അഴിക്കാനും ഇവിടെ എല്ലാവര്‍ക്കും മൗലികാവകാശമുണ്ട്. പിതാവിന്റെയോ മാതാവിന്റെയോ സഹോദരന്റെയോ, സഹോദരിയുടേയോ നഗ്ന്ത കാണരുത്, കാണിക്കരുത് എന്ന പ്രമാണം ജനാധിപത്യത്തിനു വിരുദ്ധമാണ് എന്നതില്‍ നമുക്കാര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. തുണിയഴിച്ച് കാണിക്കുന്നതാണ് സത്യത്തിന്റെ വെളിപ്പെടുത്തല്‍ എന്നു നാം വിശ്വസിച്ചിരിക്കുന്നു. അയല്‍ക്കാരന്റെ തുണിയഴിച്ചു കാണാന്‍ നമുക്കുള്ള ആവേശത്തിന് അതിരില്ല. അതു ചെയ്യാന്‍ പൊതുജനം എന്ന നപുംസക ജന്തുവിന്റെ കാവല്‍ നായ്ക്കളായി മാധ്യമങ്ങള്‍ കച്ചകെട്ടി നടക്കുന്നു.

 ആള്‍ക്കൂട്ടം എന്ന ഉത്തരവാദിത്വ രഹിതമായ ജന്തുക്കള്‍ കൈയ്യടിക്കുന്നു. ഒരാടിനേയും പട്ടിയാക്കാതെ വിടില്ല എന്ന വാശിയിലാണ് നാം. എല്ലാവരും കള്ളന്മാരും വ്യാജങ്ങളുമാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. കള്ളത്തരത്തിന്റെ  തൊലിയൂരിയല്‍ എന്നതു വലിയ ധാര്‍മ്മിക പദ്ധതിയായി സ്വയം അഭിമാനിക്കുന്നു. കീര്‍ക്കെ ഗോര്‍ ഒരിക്കല്‍ പറഞ്ഞു, എനിക്ക് ഒരു മകനും മകളും ഉണ്ടെന്നിരിക്കട്ടെ. മകള്‍ വ്യഭിചാരത്തിനു പോയാല്‍ ഉണ്ടാകുന്നതിനേക്കാള് വലിയ വിഷമമായിരിക്കും മകന്‍ മാധ്യമ പ്രവര്‍ത്ത്‌നാണെന്നറിഞ്ഞാല്‍ ഉണ്ടാകുക. മാധ്യമ പ്രവര്‍ത്തനം ആത്മാവ് വില്‍ക്കുന്ന കച്ചവടമായി എന്നതിന്റെ രൂക്ഷ വിമരര്‍ശനമാണ്  അദ്ദേഹം നടത്തിയത് '
ഓണസ്മരണ പുതുക്കുന്ന ലേഖനത്തിലാണ് ഫാ. പോള്‍ തേലക്കാട്ട് മാധ്യമങ്ങള്‍ക്കെതിരെ രംഗത്തു വന്നത്.

കേരളത്തിലെ മാധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇവിടെ മറ്റു പലതും സംഭവിച്ചേനേ എന്ന് ചിന്തിക്കാന്‍ അദ്ദേഹം എപ്പോഴെങ്കിലും മിനക്കെട്ടിട്ടുണ്ടോ ആവോ ?


മാധ്യമങ്ങള്‍ക്കെതിരെ ഫാ: പോള്‍ തേലക്കാട്ട് ; നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ !!മാധ്യമങ്ങള്‍ക്കെതിരെ ഫാ: പോള്‍ തേലക്കാട്ട് ; നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ !!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക