Image

നയന്‍താര മലയാളത്തിലേക്ക്‌ മടങ്ങിയെത്തുന്നു; പൃഥ്വിയുടെ നായികയായി

Published on 24 August, 2013
നയന്‍താര മലയാളത്തിലേക്ക്‌ മടങ്ങിയെത്തുന്നു; പൃഥ്വിയുടെ നായികയായി
നയന്‍താര വീണ്ടും മലയാളത്തിലേയ്‌ക്ക്‌ തിരിച്ചുവരുന്നു. ഇത്തവണ പൃഥ്വിരാജിന്റെ നായികയായിട്ടാണ്‌ തിരിച്ചുവരവ്‌. മധുപാല്‍ സംവിധാനം ചെയ്യുന്ന തൃഷ്‌ണ എന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരിയ്‌ക്കും നായകനെന്നാണ്‌ ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്‌. എന്നാല്‍ പിന്നീട്‌ പൃഥ്വിയെ ചിത്രത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.

എംടി വാസുദേവന്‍ നായരുടെ തൃഷ്‌ണ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്‌ ചിത്രം.സുധീപ്‌ കാരാട്ടാണ്‌ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. നടനും സംവിധായകുമായ മധുപാല്‍ ചുരുങ്ങിയ കാലം കൊണ്ടാണ്‌ സംവിധാനത്തില്‍ ശ്രദ്ധേയനാകുന്നത്‌. ഇത്‌ രണ്ടാം തവണയാണ്‌ മധുപാലും പൃഥ്വിയും ഒന്നിയ്‌ക്കുന്നത്‌. തലപ്പാവ്‌ എന്ന മധുപാല്‍ ചിത്രത്തിന്‌ വേണ്ടിയാണ്‌ ഇവര്‍ ആദ്യം ഒരുമിച്ചത്‌. ഒഴിമുറി എന്ന മധുപാല്‍ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു.
നയന്‍താര മലയാളത്തിലേക്ക്‌ മടങ്ങിയെത്തുന്നു; പൃഥ്വിയുടെ നായികയായിനയന്‍താര മലയാളത്തിലേക്ക്‌ മടങ്ങിയെത്തുന്നു; പൃഥ്വിയുടെ നായികയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക