Image

വിജയിനെ പുകഴ്‌ത്തി നടി അമലാ പോള്‍

Published on 24 August, 2013
വിജയിനെ പുകഴ്‌ത്തി നടി അമലാ പോള്‍
തമിഴിലെ സൂപ്പര്‍ നടന്‍ വിജയിനൊപ്പം അഭിനയിക്കുക എന്നത്‌ ഏതൊരു നടിയുടെയും സ്വപ്‌നമാണെന്ന്‌ നടി അമലാ പോള്‍ പറഞ്ഞു. തന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ്‌ വിജയെ വ്യത്യസ്‌തനാക്കുന്നത്‌. സംവിധായകന്‍ ആവശ്യപ്പെടുകയാണെങ്കില്‍ നിരവധി ടേക്കുകള്‍ എടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ യാതൊരു മടിയുമില്ലെന്നും അമല പറഞ്ഞു. സൂപ്പര്‍ സ്റ്റാറുകള്‍ തിരക്കഥയിലും മറ്റു താരങ്ങളുടെ കാര്യത്തിലും ഇടപെടുന്നതായി കേട്ടിട്ടുണ്ട്‌. എന്നാല്‍ വിജയ്‌ ആരുടെയും കാര്യത്തില്‍ ഇടപെടാറില്ല. എല്ലാവരോടും ബഹുമാനത്തോടു കൂടി മാത്രമെ പെരുമാറുകയുള്ളൂവെന്നും അമല സാക്ഷ്യപ്പെടുത്തുന്നു.

തെന്നിന്ത്യന്‍ സിനിമയില്‍ താന്‍ സുരക്ഷിതത്വമില്ലായ്‌മ അനുഭവിക്കുന്നില്ലെന്ന്‌ അമല പോള്‍ പറഞ്ഞു. കോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നും അതില്‍ താന്‍ സുരക്ഷിതയാണെന്നും അമല ഒരഭിമുഖത്തില്‍ പറഞ്ഞു.

ഹന്‍സിക മോട്‌വാണി, ശ്രുതി ഹാസന്‍, സാമന്ത തുടങ്ങിയവരെല്ലാം തന്നെ എന്നെപ്പോലുള്ള നടിമാരാണ്‌. അവര്‍ക്കെല്ലാം അവരുടേതായ സിനിമകള്‍ ഉണ്ട്‌. മാത്രമല്ല ഞാന്‍ അവരോട്‌ നല്ല സൗഹൃദത്തിലുമാണ്‌. എന്റെ സിനിമകളും ജോലിയുമാണ്‌ എനിക്ക്‌ പ്രധാനം അമല പറഞ്ഞു.
വിജയിനെ പുകഴ്‌ത്തി നടി അമലാ പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക