Image

നടി കാമറൂണ്‍ ബേയ്‌ക്ക്‌ എയ്‌ഡ്‌സെന്ന്‌; സഹതാരങ്ങള്‍ അങ്കലാപ്പില്‍

Published on 26 August, 2013
നടി കാമറൂണ്‍ ബേയ്‌ക്ക്‌ എയ്‌ഡ്‌സെന്ന്‌; സഹതാരങ്ങള്‍ അങ്കലാപ്പില്‍
ലോസാഞ്ചലസ്‌: നടി കാമറൂണ്‍ ബേയ്‌ക്ക്‌ എയ്‌ഡ്‌സെന്ന്‌ റിപ്പോര്‍ട്ട്‌ വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടെ അഭിനയിച്ച താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ അങ്കലാപ്പിലായി. ലോസാഞ്ചലസിലെ അശ്ലീല സിനിമാ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്‌ കാമറൂണ്‍ ബേ.

സംഭവം വാര്‍ത്തയായതോടെയാണ്‌ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടന്മാരും നടിമാരും ഭീതിയിലായത്‌. മിക്കവരും കഴിഞ്ഞ ദിവസങ്ങളില്‍ എച്ച്‌. ഐ. വി പരിശോധനക്ക്‌ വിധേയരായി. രോഗവാര്‍ത്ത പുറത്തുവന്നതോടെ ഇവിടത്തെ നീലച്ചിത്ര നിര്‍മ്മാണം തന്നെ ആകെ സ്‌തംഭിച്ചിരിക്കുകയാണ്‌.

രോഗം സ്ഥീരീകരിച്ച നടിക്കൊപ്പം അഭിനയിച്ച നടന്മാരില്‍ മിക്കവരും അഭിനയം നിര്‍ത്തിയിരിക്കുകയാണ്‌. ഈ നടന്മാര്‍ക്കൊപ്പം അഭിനയിച്ച മറ്റുനടികളും ആശങ്കയിലാണ്‌.

എന്നാല്‍ നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ക്ക്‌ കര്‍ശനമായ ആരോഗ്യപരിശോധനകളാണ്‌ അധികൃതര്‍ നടപ്പാക്കുന്നത്‌. അതിനാല്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ രോഗം വരാനുള്ള സാധ്യത വളരെകുറവെന്നാണ്‌ കരുതിയിരുന്നത്‌. നീലച്ചിത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന നടിക്ക്‌ എയ്‌ഡ്‌സ്‌ കണ്ടെത്തിയതായി വാര്‍ത്ത വരുന്നത്‌ ഇതാദ്യമാണ്‌.
നടി കാമറൂണ്‍ ബേയ്‌ക്ക്‌ എയ്‌ഡ്‌സെന്ന്‌; സഹതാരങ്ങള്‍ അങ്കലാപ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക