Image

അയര്‍ലന്‍ഡില്‍ കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു

രാജന്‍ ദേവസ്യ Published on 10 October, 2011
അയര്‍ലന്‍ഡില്‍ കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു
അയര്‍ലന്‍ഡ്‌: വരദേവതയുടെ വരദാനം ഏറ്റുവാങ്ങി അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുപതില്‍ പരം കുട്ടികള്‍ ഹരിശ്രീ കുറിച്ചു. കലാ - സാംസ്‌കാരിക സംഘടനയായ `മലയാളത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങിന്‌ മംഗളാ രാജേഷിന്റെ സരസ്വതീ സ്‌തുതിയോടെ തുടക്കം കുറിച്ചു. യൂണിവേഴ്‌സിറ്റി കോളജ്‌ ഡബ്ലിനിലെ കെമിക്കല്‍ ആന്‍ഡ്‌ ബയോപ്രോസിങ്‌ എന്‍ജിനീയറായ പ്രഫ. ഡോ. രവീന്ദ്രനാഥന്‍ തമ്പി ആദ്യാക്ഷരം പകര്‍ന്നു നല്‍കി.

തുടര്‍ന്നു നടന്ന മെറിറ്റ്‌ ഈവനിങ്ങില്‍ ജൂനിയര്‍ സെര്‍ട്ട്‌, ലിവിങ്‌ സെര്‍ട്ട്‌ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങി അയര്‍ലന്‍ഡിലെ മലയാളികളുടെ അഭിമാനമായി മാറിയ ഷാരോണ്‍ സെബാസ്‌റ്റിയന്‍, സിന്‍ജുമോള്‍ സണ്ണി, സ്‌നേഹാ റെജി, ടോം തോമസ്‌ എന്നീ കുട്ടികള്‍ക്ക്‌ ഡോ. രവീന്ദ്രനാഥന്‍ തമ്പി ട്രോഫികള്‍ നല്‍കി ആദരിച്ചു. സപ്‌താ രാമന്‍ അവതരിപ്പിച്ച മോഹിനിയാട്ടം ചടങ്ങിന്‌ മിഴിവേകി.
അയര്‍ലന്‍ഡില്‍ കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക