Image

`കണിയാട്ടി നാണി' മിനി റിച്ചാര്‍ഡ്‌ മലയാളചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു

Published on 27 August, 2013
`കണിയാട്ടി നാണി' മിനി റിച്ചാര്‍ഡ്‌ മലയാളചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു
കോട്ടയം സ്വദേശിയും കാലിഫോര്‍ണിയയില്‍ സ്ഥിരതാമസക്കാരിയുമായ മിനി റിച്ചാര്‍ഡ്‌ മലയാളചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഭരതന്റെ സൂപ്പര്‍ ചിത്രമായ പറങ്കിമലയുടെ റീമേക്കില്‍ കണിയാട്ടി നാണിയായി തകര്‍ത്ത്‌ അഭിനയിച്ചു.

നായകനോടുള്ള തീരാത്ത കാമനകളുമായി ജീവിക്കുന്ന മധ്യവയസ്‌കയാണു നാണി. ലുങ്കിയും ബ്ലൗസുമൊക്കെയിട്ട്‌ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമായി മിനി തന്റെ റോള്‍ ഭംഗിയാക്കിയെന്ന്‌ വിശ്വസിക്കുന്നു. ചിത്രത്തിന്റെ റിലീസിനു കാത്തിരിക്കുന്നു. സേനന്‍ പള്ളാശേരിയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.

മലയാള സിനിമയിലെ സൂപ്പര്‍താരമായ പൃഥ്വിരാജിനൊപ്പം ഐറ്റം ഡാന്‍സ്‌ കളിക്കണമെന്നാണ്‌ മിനിയുടെ ആഗ്രഹം. ഫേസ്‌ബുക്കിലെ തന്റെ പേജിലാണ്‌ മിനി ഈ ആഗ്രഹവും വെളിപ്പെടുത്തിയത്‌.

ഫെയ്‌സ്‌ബുക്കില്‍ മിനി പോസ്‌റ്റ്‌ ചെയ്‌ത ചിത്രങ്ങളാണ്‌ മിനിയുടെ പെട്ടെന്നുള്ള പ്രശസ്‌തിക്കു പിന്നിലെന്ന്‌ ചിലരെങ്കിലും പറയുന്നു. ഫെയ്‌സ്‌ബുക്കില്‍ മിനി റിച്ചാര്‍ഡിന്‌ അയ്യായിരം ഫ്രണ്ട്‌സും പതിനയ്യായിരത്തിലേറെ ഫോളോവേഴ്‌സുമുണ്ട്‌. മിനിയുടെ പേരിലുള്ള ഫാന്‍ പേജില്‍ പതിനെണ്ണായിരത്തോളം ലൈക്കുകളും. മിനിയുടെ പേരും ചിത്രങ്ങളും വച്ച്‌ മറ്റുള്ളവര്‍ ഉണ്ടാക്കിയിരിക്കുന്ന കൃത്രിമ പ്രൊഫൈല്‍ പേജുകള്‍ വേറെയുമുണ്ട്‌.

ബിക്കിനിയിട്ട്‌ സ്വിമ്മിങ്‌ പൂളില്‍ നീന്തുകയും വാലന്റൈന്‍സ്‌ ഡേയ്‌ക്ക്‌ അമേരിക്ക ക്കാരനായ ഭര്‍ത്താവിനെ ചുംബിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ പോലെ മിനിയുടെ സൈബര്‍ ലോകത്തെ പോസ്‌റ്റിങ്‌ ചൂടുള്ള ചര്‍ച്ചയാണ്‌. ഇതിലൊന്നും മിനി വലിയ തെറ്റു കാണുന്നില്ല.

ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിങ്‌ പഠിച്ച്‌ സോഫ്‌റ്റ്‌വെയര്‍ രംഗത്താണ്‌ മിനി ജോലി ചെയ്യു ന്നത്‌. ഭര്‍ത്താവ്‌ റിച്ചാര്‍ഡ്‌ ലേബസ്‌ അമേരിക്കന്‍ പൗരന്‍. ദമ്പതികള്‍ക്കു രണ്ടു മക്കള്‍: റോമിനും രഞ്‌ജിത്തും.
`കണിയാട്ടി നാണി' മിനി റിച്ചാര്‍ഡ്‌ മലയാളചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക