Image

യേശുദാസിന്റെ കൊച്ചുമകള്‍ അമേയയും സിനിമയില്‍ പാടുന്നു

Published on 28 August, 2013
യേശുദാസിന്റെ കൊച്ചുമകള്‍ അമേയയും സിനിമയില്‍ പാടുന്നു
യേശുദാസിന്റെ കൊച്ചുമകള്‍ അമേയ സിനിമയില്‍ പാടുന്നു. സേതു ഇയ്യാല്‍ സംവിധാനം ചെയ്യുന്ന `ശ്യാമരാഗം എന്ന സിനിമയിലാണ്‌ അമേയ അരങ്ങേറ്റം കുറിക്കുന്നത്‌. ചിത്രത്തില്‍ യേശുദാസും ചിത്രയും വിജയുമൊക്കെ അമേയയുടെ സഹപാട്ടുകാരാണ്‌ ` രവികുല... എന്നു തുടങ്ങുന്ന ദക്ഷിണാമൂര്‍ത്തി സ്വാമി എഴുതി ചിട്ടപ്പെടുത്തിയ കീര്‍ത്തനമാണ്‌ അമേയ പാടുന്നത്‌.

ഇതോടെ മലയാളി നെഞ്ചേറ്റി ലാളിക്കുന്ന സംഗീത പരമ്പരയിലെ നാലാം തലമുറയും പാട്ടിന്റെ ലോകത്തേക്ക്‌ എത്തി. അഗസ്‌റ്റിന്‍ ജോസഫില്‍ തുടങ്ങി മകന്‍ യേശുദാസും പിന്നിട്ട്‌ വിജയ്‌ യേശുദാസിലൂടെ അമേയയിലെത്തി നില്‍ക്കുന്ന അത്ഭുതാവഹമായ തുടര്‍ച്ച.
യേശുദാസിന്റെ കൊച്ചുമകള്‍ അമേയയും സിനിമയില്‍ പാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക