Image

സംവിധായകനും നിര്‍മ്മാതാവും തെറ്റി; പാര്‍വതിയുടെ ചിത്രം അനിശ്ചിതത്വത്തില്‍

Published on 29 August, 2013
സംവിധായകനും നിര്‍മ്മാതാവും തെറ്റി; പാര്‍വതിയുടെ ചിത്രം അനിശ്ചിതത്വത്തില്‍
സംവിധായകനും നിര്‍മ്മാതാവും തെറ്റിയതിനാല്‍ മുന്‍ മിസ്‌ ഇന്ത്യ പാര്‍വതി ഓമനക്കുട്ടന്റെ ചിത്രം അനിശ്ചിതത്വത്തിലായി. കെ.ക്യു എന്ന ചിത്രമാണ്‌ അനിശ്ചിതത്വത്തിലായത്‌. ചിത്രത്തിന്റെ സംവിധായകന്‍ ബൈജു ജോണ്‍സണും നിര്‍മ്മാതാവ്‌ റിനി ബൈജുവിനുമെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുകയാണ്‌. സിനിമയ്‌ക്ക്‌ ലഭിച്ച സെന്‍സര്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌ പോസ്റ്ററുകളില്‍ കാണിച്ചിട്ടില്ലെന്നതാണ്‌ കേസിനാധാരമായിരിക്കുന്ന പ്രശ്‌നം.

ഫോര്‍ട്ട്‌ കൊച്ചി സ്‌റ്റേഷനിലാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. പാര്‍വ്വതി ഓമനക്കുട്ടന്റെ ചിത്രത്തിനെതിരെ കേസ്‌ കെക്യു ചിത്രത്തില്‍ പാര്‍വ്വതിയ്‌ക്കൊപ്പം ബൈജു ജോണ്‍സണ്‍, ആന്‍സണ്‍ പോള്‍, ഗണേഷ്‌ കുമാര്‍ തുടങ്ങിയവരാണ്‌ പ്രധാന റോളുകളില്‍ എത്തുന്നത്‌. ജോണ്‍ ഫെലിക്‌സ്‌ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ്‌ റിനി ബൈജു ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. സുഹൃത്തുക്കളായ രണ്ട്‌ ചെറുപ്പക്കാര്‍ക്കിടയിലേയ്‌ക്ക ഒരു സുന്ദരി എത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിലാണ്‌ കഥ നടക്കുന്നത്‌. സുനൈന എന്നാണ്‌ ചിത്രത്തില്‍ പാര്‍വ്വതിയുടെ കഥാപാത്രത്തിന്റെ പേര്‌. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മക്കളായ ജൂബിനും ഉണ്ണിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. മാദക നടി ഷക്കീലയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.
സംവിധായകനും നിര്‍മ്മാതാവും തെറ്റി; പാര്‍വതിയുടെ ചിത്രം അനിശ്ചിതത്വത്തില്‍സംവിധായകനും നിര്‍മ്മാതാവും തെറ്റി; പാര്‍വതിയുടെ ചിത്രം അനിശ്ചിതത്വത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക