Image

മാക്‌സിം മാഗസിന്റെ കവര്‍ ഗേളായി കങ്കണ

Published on 30 August, 2013
മാക്‌സിം മാഗസിന്റെ കവര്‍ ഗേളായി കങ്കണ
ഗ്ലാമറിനും ഫാഷനും പ്രധാന്യം നല്‍കുന്ന മാക്‌സിം മാഗസിന്റെ മുഖചിത്രത്തില്‍ പ്രശസ്‌ത ബോളിവുഡ്‌ താരം കങ്കണ സെന്‍ ശര്‍മ്മ. ഇന്നുവരെ ഒരു ഗ്ലാമര്‍ റോളിലും അഭിനയിക്കാത്ത കങ്കണയുടെ മാക്‌സിം ഫോട്ടോകള്‍ വളരെ ഗ്ലാമറസാണ്‌.

മറ്റു നടിമാരെപ്പോലെ അധികം അലങ്കാരങ്ങളിലോ കട്ടി മേക്കപ്പിലോ കൊങ്കണയെ കാണാന്‍ കഴിയാറില്ല. കലാപരമായി മികച്ചുനില്‍ക്കുന്ന ചിത്രങ്ങളില്‍ മാത്രമാണ്‌ കൊങ്കണയുടെ സാന്നിധ്യമുണ്ടാകാറുള്ളത്‌. നടിയും സംവിധായികയുമായ അപര്‍ണ സെന്നിന്റെ മകള്‍ മികച്ചൊരു നടിയായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. 1983ല്‍ ബാലതാരമായി ഇന്ദിരയെന്ന ചിത്രത്തിലൂടെയാണ്‌ കൊങ്കണ ആദ്യമായി സിനിമയിലെത്തിയത്‌. പിന്നീട്‌ 2000ത്തില്‍ ഏക്‌ ജെ അച്ചേ കന്യാ എന്ന ബംഗാളി ചിത്രത്തില്‍ നായികയായി അഭിനയിച്ചു. പിന്നീട്‌ 2002ല്‍ ഇംഗ്ലീഷ്‌ ചിത്രമായ മിസ്റ്റര്‍ ആന്റ്‌ മിസിസ്‌ അയ്യര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ കൊങ്കണ ബോളിവുഡിലെ മികച്ച സംവിധായകര്‍ക്ക്‌ സ്വീകാര്യയായി മാറി. ഇതുവരെ കൊങ്കണ അഭിനയിച്ച ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ എണ്ണം വളരെ അധികമില്ലെങ്കിലും എല്ലാം മികച്ച ചിത്രങ്ങളാണെന്നുകാണാം. പല ചിത്രങ്ങളിലെയും അഭിനയത്തിന്‌ കൊങ്കണയ്‌ക്ക്‌ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.
മാക്‌സിം മാഗസിന്റെ കവര്‍ ഗേളായി കങ്കണമാക്‌സിം മാഗസിന്റെ കവര്‍ ഗേളായി കങ്കണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക