Image

നയന്‍താര നാടന്‍ പെണ്‍കുട്ടിയാകുന്നു

Published on 02 September, 2013
നയന്‍താര നാടന്‍ പെണ്‍കുട്ടിയാകുന്നു
നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ പ്രശസ്‌ത നടി നയന്‍താരയെത്തുന്നു. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന തമിഴ്‌ ചിത്രമായ ഇതു കതിര്‍വേലന്‍ കാതല്‍ എന്ന ചിത്രത്തിലാണ്‌ നയന്‍ നാടന്‍ പെണ്‍കൊടിയാകുന്നത്‌. ചിത്രം സംവിധാനം ചെയ്യുന്നത്‌ എസ്‌.ആര്‍.പ്രഭാകരനാണ്‌.

ഇടത്തരം കുടുംബത്തിലെ അംഗമായ പവിത്ര എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ്‌ നയന്‍താര എത്തുന്നത്‌. തൊഴില്‍രഹിതനായ ചെറുപ്പക്കാരന്റെ വേഷമാണ്‌ ഉദയനിധിക്ക്‌. നായകന്‍ മധുരയില്‍ എത്തുന്നതും പവിത്രയുമായി പ്രണയത്തില്‍ ആകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.
നയന്‍താര നാടന്‍ പെണ്‍കുട്ടിയാകുന്നുനയന്‍താര നാടന്‍ പെണ്‍കുട്ടിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക