Image

യൂറോപ്യന്‍ ബാങ്കുകളെ സഹായിക്കാന്‍ മെര്‍ക്കലും സര്‍ക്കോസിയും തമ്മില്‍ ധാരണയായി

ജോസ്‌ കുമ്പിളുവേലില്‍ Published on 11 October, 2011
യൂറോപ്യന്‍ ബാങ്കുകളെ സഹായിക്കാന്‍ മെര്‍ക്കലും സര്‍ക്കോസിയും തമ്മില്‍ ധാരണയായി
ബര്‍ലിന്‍: കടക്കെണി കാരണമുള്ള പ്രതിസന്ധിയില്‍ നിന്നു യൂറോപ്പിലെ ബാങ്കുളെ സംരക്ഷിച്ചു നിര്‍ത്താന്‍ ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ ധാരണയായി. ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ജര്‍മന്‍ തലസ്ഥാനത്ത്‌ ഇരു നേതാക്കളും സംയുക്ത പത്ര സമ്മേളനവും നടത്തി. എന്നാല്‍, ബാങ്കുകള്‍ക്കു വേണ്‌ടി എന്തൊക്കെ നടപടികളായിരിക്കും സ്വീകരിക്കുക എന്ന്‌ വ്യക്തമാക്കിയിട്ടില്ല. നവംബര്‍ ആദ്യവാരം ജി20 ഉച്ചകോടി ആരംഭിക്കുന്നതിനു മുന്‍പ്‌ യൂറോപ്പ്‌ അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ മെര്‍ക്കല്‍.

ആഗോളതലത്തില്‍, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അടിയന്തര നടപടി ഉണ്‌ടാകുമെന്ന്‌ സര്‍ക്കോസി ഉറപ്പു നല്‍കി. ഫ്രഞ്ച്‌-ജര്‍മന്‍ ചര്‍ച്ചയുടെ പ്രധാന ഫലം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ ബാങ്കുകളെ സഹായിക്കാന്‍ മെര്‍ക്കലും സര്‍ക്കോസിയും തമ്മില്‍ ധാരണയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക