Image

മുട്ടത്ത് വര്‍ക്കിയുടെ ആദ്യ കൃതി- ആത്മാജ്ഞലി(ഭാഗം-ആറ്)

Published on 05 September, 2013
മുട്ടത്ത് വര്‍ക്കിയുടെ ആദ്യ കൃതി- ആത്മാജ്ഞലി(ഭാഗം-ആറ്)
16

അക്ഷോണീവരകന്ന്യകാമണി പിറ-
ന്നുള്ളാമുഹൂര്‍ത്തം ശുഭം
സാക്ഷാല്‍ മാമുനിമാരുണര്‍ന്നു നെടുവീര്‍-
പ്പിട്ടൊട്ടു സന്തുഷ്ടരായ്;
രക്ഷയ്ക്കുള്ള ദിവാകരന്റെ വരവു-
ണ്ടെന്നങ്ങറിഞ്ഞംബികാ-
നക്ഷത്രോദയ വേളയിങ്കലുലകില്‍
പുഷ്പങ്ങള്‍ തൂവീസുരര്‍.

17

ദാവീദിന്‍ കുലദീപമേ! കരുണതന്‍
കാമ്പേ! ജഗന്നായികേ!
കൈവല്യാമൃതപൂര്‍ണ്ണ സത്മമതിലെ-
പ്പൊന്‍വാതിലേ! കൈതൊഴാം!
ദൈവത്തിന്റെ കുമാരിയായ ഭവതി-
ക്കെന് മാനസത്താമര-
പ്പുവര്‍പ്പിക്കുകയാണുഞാ, നതിനെ നീ
കൈക്കൊള്ളുമോ! സ്വാമിനീ?

18

 മു “മ്പേദന്‍” കുളുര്‍പുഷ്പവാടിയതിലെ
ക്കാകോളപക്വത്തെയ-
ങ്ങിമ്പത്തോടുരഗം കൊടുത്തു ചതിവാ-
യാദ്യംബികയ്ക്കാകയാല്‍
വന്‍പാപക്കറയാം വിഷത്തിലഖിലം
മൂര്‍ച്ഛിച്ചു, ദുര്‍മ്മൂര്‍ത്തിയാം
പാമ്പേ! കാണ്‍ക! വരുന്നു നിന്‍ തല തകര്‍-
ത്തീടുന്ന നിത്യാംബിക.



(തുടരും...)

മുട്ടത്ത് വര്‍ക്കിയുടെ ആദ്യ കൃതി- ആത്മാജ്ഞലി(ഭാഗം-ആറ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക