Image

ബ്രോങ്കേഴ്‌സ് ദേവാലയത്തല്‍ വാര്‍ഷിക ധ്യാനവും രോഗ ശാന്തി ശുശ്രൂഷയും സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ

ഷോളി കുമ്പിളുവേലി Published on 13 September, 2013
ബ്രോങ്കേഴ്‌സ് ദേവാലയത്തല്‍ വാര്‍ഷിക ധ്യാനവും രോഗ ശാന്തി ശുശ്രൂഷയും സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ
ന്യൂയോര്‍ക്ക് : ബ്രോങ്കേഴ്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വാര്‍ഷിക ധ്യാനം സെപ്റ്റംബര്‍ 26,27,28,29 (വ്യാഴം , വെള്ളി , ശനി, ഞായര്‍ ) തീയതികളില്‍ നടക്കും.
കൊച്ചു മാത്യൂ അച്ചന്‍ എന്നറിയപ്പെടുന്ന, പോട്ട ഡിവൈന്‍ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. മാത്യു ഇലുവങ്കല്‍ (വി.സി) ആണ് ഈ വര്‍ഷത്തെ ധ്യാനവും രോഗശാന്തി ശുശ്രൂഷയും നയിക്കുന്നത്.

26-ാം തിയതി വ്യാഴം : വൈകുന്നേരം 6 മുതല്‍ 10 വരെ

27-ാം തിയതി വെള്ളി : രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണിവരെ ആരാധനയും ഉണ്ടായിരിക്കും.

28-ാം തിയതി ശനി : രാവിലെ 9 മണിക്ക് വി. കുര്‍ബ്ബാന, മാതാവിന്റെ നെവേന, തുടര്‍ന്ന് ധ്യാനം 5 മണി വരെ.

29-ാം തിയതി ഞായര്‍ : രാവിലെ 8.15 ന് വി.കുര്‍ബ്ബാന തുടര്‍ന്ന് ധ്യാനം ആരംഭിക്കും. 10.45 ന് ആഘോഷമായി ദിവ്യബലി, തുടര്‍ന്ന് ധ്യാനം 4 മണി വരെ. 4 മണി മുതല്‍ രോഗശാന്തി ശുശ്രൂഷയും, ആരാധനയും.

വാര്‍ഷിക ധ്യനത്തിലും രോഗശാന്തി ശുശ്രൂഷകളിലും പങ്കെടുത്ത് പരിശുദ്ധാത്മാവിന്റെ അരുവിയില്‍ നിറയുവാന്‍ , എല്ലാ വിശ്വാസികളെയും വികാരി ഫാ. ജോസ് കണ്ടത്തികുടി, ബ്രോങ്ക്‌സ് ദേവാലയത്തിലേക്കു സ്വാസതം ചെയ്യുന്നു.
ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാ.ജോസ് കണ്ടത്തിക്കുടി-718-944-4747
ജോര്‍ജ് പട്ടേരില്‍ - 914-320-5829

അഡ്രസ്സ് :

സെന്റ്.തോമസ് സീറോ മലബാര്‍ ചര്‍ച്ച്
810 ഈസ്റ്റ്, 221 സ്ട്രീറ്റ്
ബ്രോങ്കസ്, ന്യൂയോര്‍ക്ക്.



ബ്രോങ്കേഴ്‌സ് ദേവാലയത്തല്‍ വാര്‍ഷിക ധ്യാനവും രോഗ ശാന്തി ശുശ്രൂഷയും സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക