Image

ദുബായ്‌ ഭരണാധികാരി ലോക സമാധാനത്തിന്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തി ഉത്തരവിറക്കി

Published on 13 October, 2011
ദുബായ്‌ ഭരണാധികാരി ലോക സമാധാനത്തിന്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തി ഉത്തരവിറക്കി
ദുബായ്‌: രാജ്യാന്തര സമാധാനത്തിനുള്ള സമഗ്രസംഭാവനയ്‌ക്ക്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തി യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂം ഉത്തരവു പുറപ്പെടുവിച്ചു. മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂം വേള്‍ഡ്‌ പീസ്‌ അവാര്‍ഡ്‌ എന്നാണ്‌ ഇത്‌ അറിയപ്പെടുക. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച്‌ ഇന്ത്യക്കാര്‍ അവാര്‍ഡ്‌ നിര്‍ണയ സമിതി അംഗങ്ങളാണ്‌.

ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, അബ്‌ദുല്‍ സമദ്‌ ബിന്‍ മൊഹിയുദ്ദീന്‍, അല്‍ മനാര്‍ ഖുര്‍ആന്‍ സ്‌റ്റഡി സെന്റര്‍ ഡയറക്‌ടര്‍ അബ്‌ദുല്‍ സലാം മോങ്ങം എന്നിവരാണു മലയാളികള്‍. ഹൈദരാബാദ്‌ സ്വദേശികളായ അഹമ്മദ്‌ അബ്‌ദുല്‍ ഹമീദ്‌, മുഹ്‌സിന്‍ ബിന്‍ അഹമ്മദ്‌ എന്നിവരും അംഗങ്ങളാണ്‌. അല്‍മനാര്‍ സെന്ററും ഔക്കാഫും (മതകാര്യവകുപ്പ്‌) ചേര്‍ന്നു നടത്തിയ സമാധാന സമ്മേളനത്തിന്റെ പ്രതിനിധികളാണിവര്‍. മലപ്പുറം കല്‍പകഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ മൊഹിയുദ്ദീന്‌ യുഎഇ പൗരത്വമുണ്ട്‌.

ഡോ. ഹമദ്‌ അഹമ്മദ്‌ അല്‍ ഷയ്‌ബാനി സമിതി ചെയര്‍മാനും സുല്‍ത്താന്‍ ബിന്‍ ബുത്തി ബിന്‍ മെജ്‌റന്‍ വൈസ്‌ ചെയര്‍മാനുമാണ്‌. മുഹമ്മദ്‌ സഈദ്‌ അല്‍ മര്‍റി, ഡോ. ഉമര്‍ മുഹമ്മദ്‌ അല്‍ ഖതീബ്‌, ഡോ. സെയിഫ്‌ മത്തര്‍ അല്‍ ജാബ്‌രി, മുഹമ്മദ്‌ സുഹൈല്‍ അല്‍ മുഹൈരി, അലി ഖല്‍ഫാന്‍ അല്‍ മന്‍സൂറി എന്നിവരാണു മറ്റ്‌ അംഗങ്ങള്‍. മൂന്നുവര്‍ഷമാണു സമിതിയുടെ കാലാവധി. അവാര്‍ഡ്‌ നിര്‍ണയ സമിതിയുടെ സ്‌ഥിരം ആസ്‌ഥാനം ദുബായ്‌ ആയിരിക്കും. കൂടാതെ എമിറേറ്റിനകത്തും പുറത്തും ഓഫിസുകള്‍ ഉണ്ടാകും.
ദുബായ്‌ ഭരണാധികാരി ലോക സമാധാനത്തിന്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തി ഉത്തരവിറക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക