Image

ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ ബൈബിള്‍ റീഡിംഗ്‌ പ്രോഗ്രാം

ജോസ്‌ കണിയാലി Published on 14 October, 2011
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ ബൈബിള്‍ റീഡിംഗ്‌ പ്രോഗ്രാം
ചിക്കാഗോ : സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മതബോധനസ്‌കൂളില്‍ ഏഴുവയസുമുതല്‍ പത്തുവയസുവരെയുള്ള കുട്ടികള്‍ക്കായി ബൈബിള്‍ റീഡിംഗ്‌ പ്രോഗ്രാം ആരംഭിച്ചു. 52 ആഴ്‌ച നീണ്ടുനില്‍ക്കുന്ന ബൈബിള്‍ പാരായണ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളും 10 മുതല്‍ 12 മിനുട്ടുവരെ എല്ലാ ദിവസവും ബൈബിള്‍ വായനക്കായി മാറ്റിവെയ്‌ക്കും. ആഴ്‌ചയില്‍ അഞ്ചു ദിവസം മുടക്കം കൂടാതെ തങ്ങള്‍ക്ക്‌ നിര്‍ദ്ദേശിക്കുന്ന ബൈബിളിലെ വായനാ ഭാഗങ്ങള്‍ കുട്ടികള്‍ പൂര്‍ത്തീകരിക്കണം. 2011 സെപ്‌റ്റംബര്‍ 25 ന്‌ ആരംഭിച്ച ഈ പ്രോഗ്രാം 2012 സെപ്‌റ്റംബര്‍ 23 ന്‌ സമാപിക്കും.

സെപ്‌റ്റംബര്‍ 25 ന്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവക അസിസ്റ്റന്റ്‌ വികാരി ഫാ. സജി പിണര്‍ക്കയില്‍ കുട്ടികള്‍ക്കായി പ്രത്യേക ദിവ്യബലി അര്‍പ്പിക്കുകയും, തുടര്‍ന്ന്‌ കുട്ടികളെ ആശീര്‍വദിക്കുകയും അവര്‍ക്ക്‌ `My First Catholic Bible' എന്ന പേരില്‍ അറിയപ്പെടുന്ന ബൈബിളുകള്‍ വിതരണം ചെയ്യുകയും ചെയ്‌തു. സാബു മുത്തോലത്ത്‌, ജോജോ പെരുമനത്തേട്ട്‌, ജോബി ഇത്തിത്തറ, റെജീന മടയനകാവില്‍, ആന്‍സി ചേലക്കല്‍, മന്‍ജു ചകിരിയാംതടത്തില്‍, ലെയ്‌സണ്‍ ചെങ്ങന്‍മൂലയില്‍ തുടങ്ങിയവര്‍ പ്രോഗ്രാമിന്‌ നേതൃത്വം നല്‍കും. പുതിയ തലമുറയെ കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തുവാനും സഭയ്‌ക്കും സമുദായത്തിനും ഗുണകരമായ രീതിയില്‍ അവരെ പരിശീലിപ്പിക്കുവാനും ഈ പ്രോഗ്രാം സഹായിക്കുമെന്ന്‌ വികാരി മോണ്‍. എബ്രഹാം മുത്തോലത്ത്‌ പറഞ്ഞു.
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ ബൈബിള്‍ റീഡിംഗ്‌ പ്രോഗ്രാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക