Image

നാഷ്‌വില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം മന്ത്രി നെപ്പോളിയന്‍ ഉദ്‌ഘാടനം ചെയ്‌തു.

ജോയിച്ചന്‍ പുതുക്കുളം Published on 14 October, 2011
നാഷ്‌വില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം മന്ത്രി നെപ്പോളിയന്‍ ഉദ്‌ഘാടനം ചെയ്‌തു.
നാഷ്‌വില്‍ (ടെന്നസി): ഈവര്‍ഷത്തെ നാഷ്‌വില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ കേന്ദ്ര സമൂഹികക്ഷേമ വകുപ്പ്‌ സഹമന്ത്രി ഡി. നെപ്പോളിയന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രവാസികള്‍ അവരുടെ പാരമ്പര്യവും സംസ്‌കാരവും കാത്തുസൂക്ഷിക്കുവാന്‍ താത്‌പര്യം കാണിക്കുന്നതില്‍ മന്ത്രി പ്രത്യേകം പ്രശംസിച്ചു. ഭാഷ അന്യംനിന്നു പോകാതിരിക്കുന്നതിനുവേണ്ടി പുതിയ തലമുറ തായ്‌മൊഴി പഠിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ വര്‍ഗീസ്‌ അധ്യക്ഷതവഹിച്ചു. ജോയിന്റ്‌ സെക്രട്ടറി രാജീവ്‌ നായര്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി സാം ആന്റോ പുത്തന്‍കളം നന്ദിയും പറഞ്ഞു. യോഗാന്തരം കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത വൈവിധ്യമാര്‍ന്ന നിരവധി കലാപരിപാടികള്‍ അരങ്ങേറി.
നാഷ്‌വില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം മന്ത്രി നെപ്പോളിയന്‍ ഉദ്‌ഘാടനം ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക