Image

ഫൊക്കാന ഷിക്കാഗോ റീജിയന്‍ സ്‌പെല്ലിംഗ്‌ ബീ മത്സര വിജയികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 14 October, 2011
ഫൊക്കാന ഷിക്കാഗോ റീജിയന്‍ സ്‌പെല്ലിംഗ്‌ ബീ മത്സര വിജയികള്‍
ഷിക്കാഗോ: ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീയുടെ ഭാഗമായി മിഡ്‌വെസ്റ്റ്‌ റീജിയന്‍ സംഘടിപ്പിച്ച റീജിയണല്‍ സ്‌പെല്ലിംഗ്‌ മത്സരത്തില്‍ അലന്‍ കുഞ്ചെറിയ, സെറിന്‍ മഠത്തിപ്പറമ്പില്‍ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കി.

ഒക്‌ടോബര്‍ 9-ന്‌ ഞായറാഴ്‌ച മോര്‍ട്ടണ്‍ഗ്രോവിലുള്ള ക്‌നാനായ പള്ളി ഹാളില്‍വെച്ചായിരുന്നു മത്സരം അരങ്ങേറിയത്‌. ഷിക്കാഗോ ബഫല്ലോ ഗ്രൂവിലുള്ള മെറീഡിയന്‍ സ്‌കൂളില്‍ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ അലന്‍ കുഞ്ചെറിയ. ബഫല്ലോ ഗ്രൂവില്‍ താമസമാക്കിയ ഡോ. ജോഷിയും ജിനിയുമാണ്‌ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഇ കൊച്ചുമിടുക്കന്റെ മാതാപിതാക്കള്‍.

രണ്ടാം സ്ഥാനത്തെത്തിയ സെറിന്‍ ഗ്ലെന്‍വ്യൂവിലുള്ള സിപ്രിംഗ്‌മാന്‍ മിഡില്‍ സ്‌കൂളില്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. മഠത്തിപ്പറമ്പില്‍ സാജു, ആലീസ്‌ എന്നിവരാണ്‌ സെറിന്റെ മാതാപിതാക്കള്‍.

ഒക്‌ടോബര്‍ 29-ന്‌ ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരത്തില്‍ മിഡ്‌വെസ്റ്റ്‌ റീജിയനെ പ്രതിനിധീകരിച്ച്‌ അലനും, സെറിനും പങ്കെടുക്കുന്നതാണ്‌. വിജയികള്‍ക്ക്‌ അവാര്‍ഡിനൊപ്പം യഥാക്രമം അയ്യായിരം, ആയിരം, അഞ്ഞൂറ്‌ ഡോളര്‍ കാഷ്‌ അവാര്‍ഡാണ്‌ ഫൊക്കാനാ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.

ഫൊക്കാനാ ഭാരവാഹികളായ ടോമി അംബേനാട്ട്‌, മറിയാമ്മ പിള്ള, അഗസ്റ്റിന്‍ കരിംകുറ്റി, ഡോ. അനിരുദ്ധന്‍, വര്‍ഗീസ്‌ പാലമലയില്‍, സിറിയക്‌ കൂവക്കാട്ടില്‍, ലീലാമ്മ ജോസഫ്‌ എന്നിവര്‍ റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരത്തിന്‌ നേതൃത്വം നല്‍കി.
ഫൊക്കാന ഷിക്കാഗോ റീജിയന്‍ സ്‌പെല്ലിംഗ്‌ ബീ മത്സര വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക