Image

പ്രൊഫ. പി.ജെ. കുര്യന്‍ എം.പിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 14 October, 2011
പ്രൊഫ. പി.ജെ. കുര്യന്‍ എം.പിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രൊഫ. പി.ജെ. കുര്യന്‍ എം.പിയ്‌ക്ക്‌ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരളാ ചാപ്‌റ്റര്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്‍ഹാട്ടനിലുള്ള യുവാ റെസ്റ്റോറന്റില്‍ വെച്ച്‌ സ്വീകരണം നല്‍കി. കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ സജി ഏബ്രഹാം, ജോയിന്റ്‌ സെക്രട്ടറി യു.എ. നസീര്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ സാക്‌ തോമസ്‌, റവ. വര്‍ഗീസ്‌ ഏബ്രഹാം, വര്‍ഗീസ്‌ കെ. ജോസഫ്‌ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരളാ ചാപ്‌റ്ററിന്റെ രൂപീകരണം മുതലുള്ള അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ദീര്‍ഘമായി ആശയവിനിമയം നടത്തുകയും അഭിനന്ദിക്കുകയും ചെയ്‌തു. ചാപ്‌റ്ററിന്റെ എല്ലാ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ സന്തോഷകരമായിരുന്നെന്നും സ്വീകരണത്തിന്‌ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.
പ്രൊഫ. പി.ജെ. കുര്യന്‍ എം.പിയ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക