Image

വാള്‍ സ്ടീറ്റ് പ്രക്ഷോഭകരെ വെള്ളിയാഴ്ച രാവിലെ ഒഴിപ്പിക്കും

Published on 14 October, 2011
വാള്‍ സ്ടീറ്റ് പ്രക്ഷോഭകരെ വെള്ളിയാഴ്ച രാവിലെ ഒഴിപ്പിക്കും

വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ തമ്പടിച്ച സുക്കോട്ടി പാര്‍ക്ക് ശുചീകരിക്കുന്നതിനായി സമരകേന്ദ്രത്തില്‍നിന്ന് താത്കാലികമായി മാറണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബ്ലൂംബെര്‍ഗ് ആവശ്യപ്പെട്ടു. എന്നാല്‍, ശുചീകരണത്തിന്റെ പേരില്‍ സമരത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണിതെന്ന് പ്രക്ഷോഭകര്‍. പാര്‍ക്കിന്റെ സുരക്ഷയും വൃത്തിയും നഷ്ടമാവാതിരിക്കാന്‍ തങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

 

AFL-CIO Calls on Members to Defend Occupy Wall Street

Major Union Calls on NY Area Members to Spend Night in Solidarity with OWS Encampment Against Bloomberg’s Planned Attack

Contact: Sara Flounders [201-388-7428]

In a statement emailed at approximately 8pm EST, the AFL-CIO called on its NY area members to travel to the Occupy Wall Street encampment in lower Manhattan’s Zuccotti Square and stand on guard all night against a planned eviction and police attack on the popular movement to be carried out on the orders of Mayor Michael Bloomberg.

The AFL-CIO call to support an organic movement unaffiliated with union may be unprecedented in the past half century of the union’s history and represents the powerful popularity that the Occupy Wall Street movement has won among U.S. workers. In a poll released by Time today, Occupy Wall Street earned the approval of 54% of respondents, higher approval than for President Obama or the Tea Party.

The entirety of the AFL-CIO follows below:

ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് തെരുവില്‍ ഉടലെടുത്ത പ്രതിഷേധാഗ്‌നി ലോകമെങ്ങും വ്യാപിക്കുന്നു. മഹാഭൂരിപക്ഷം ജനങ്ങളെ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്ന സാമ്പത്തിക നയങ്ങള്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ആഗോളതലത്തില്‍ പ്രക്ഷോഭം നടക്കും. 71 രാജ്യങ്ങളിലെ 719 നഗരങ്ങള്‍ പ്രക്ഷോഭത്തില്‍ കണ്ണിചേരും.

യു.എസ്. അധികൃതര്‍ ബുധനാഴ്ച നാല് സമരക്കാരെ കൂടി അറസ്റ്റ് ചെയ്തു. അമേരിക്കയിലെ കുത്തക ബാങ്കായ ജെ.പി. മോര്‍ഗന്‍ ചേസിനു മുന്നില്‍ റാലി നടത്തിയവരാണ് അറസ്റ്റിലായത്. ബോസ്റ്റണ്‍ നഗരത്തില്‍ 150-ഓളം പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതിനിടെ, സമരത്തെ ആദ്യഘട്ടത്തില്‍ അവഗണിച്ച അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രക്ഷോഭ വാര്‍ത്തകളുടെ എണ്ണം കൂടിത്തുടങ്ങി.

വന്‍കിട മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളില്‍ ഇനിയും സമരം പ്രത്യക്ഷപ്പെട്ടില്ലെങ്കിലും പ്രാദേശിക ചാനലുകളിലും റേഡിയോകളിലും ഇതുസംബന്ധിച്ച് ഏറെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചാനലുകളുടെ ന്യൂസ് ഫ്ലാഷുകളായും പത്രങ്ങളുടെ ഒന്നാംപേജ് വാര്‍ത്തയായും കഴിഞ്ഞയാഴ്ചയോടെ സമരം മാറിയതായി 'പ്യു' ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ പറയുന്നു. സപ്തംബര്‍ അവസാനത്തെ ആഴ്ച മൊത്തം വാര്‍ത്താ കവറേജിന്റെ രണ്ട് ശതമാനം മാത്രമായിരുന്ന സമരം ഒക്ടോബര്‍ ആദ്യവാരമായപ്പോള്‍ ഏഴ് ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

New York Mayor Bloomberg and the policw have announced that the first thing in the morning, they are going to clear Zucotti Park “to clean it up” and will allow protesters back in but not with sleeping bags, food, etc.—essentially ending the Occupation. The protesters of course won’t leave and will be arrested.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക