Image

മെസ്‌ക്കിറ്റ് മോര്‍ ഗ്രീഗോറിയോസ് ദേവാലയത്തിന് തുടക്കമായി

Published on 14 October, 2011
മെസ്‌ക്കിറ്റ് മോര്‍ ഗ്രീഗോറിയോസ് ദേവാലയത്തിന് തുടക്കമായി

ടെക്‌സസ്സ് : സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍ മഹാപരിശുദ്ധനായ പരുമലത്തിരുമേനിയുടെ (ചാത്തു
രുത്തില്‍ ഗ്രിഗോറിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത) പുണ്യനാമധേയത്തില്‍ സ്ഥാപിതമായ മൂന്നാമത് ദേവാലയത്തിന് ടെക്‌സസ്സിലെ മെസ്‌ക്കിറ്റില്‍ ആരംഭം കുറിച്ചു. മെസ്‌ക്കിറ്റിലേയും സമീപ പ്രദേശങ്ങളിലേയും സുറിയാനി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ ചിരകാലസ്വപ്നമായിരുന്ന സ്വന്തമായ ആരാധനാലയ സെപ്റ്റംബര്‍ മൂന്നാംതീയതി ശനിയാഴ്ചയാണ് വിശുദ്ധ ബലിയര്‍പ്പണത്തോടെ തുടക്കം കുറിച്ചത്. മലങ്കര ആര്‍ച്ച് ഡായാസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സു കൊണ്ട് പ്രതിഷ്ഠാ ശുശ്രൂഷകള്‍ക്ക് വിശുദ്ധ കുര്‍ബ്ബായര്‍പ്പണത്തിനു മുഖ്യകാര്‍മ്മികത്വം വഹിച്ചു. സുറിയാനി സഭയിലെ വൈദികശ്രേഷ്ഠര്‍ , ശെമ്മാശന്‍മാര്‍ , അത്മായ പ്രമുഖര്‍ , വിശ്വാസി സമൂഹം എന്നിവര്‍ ആത്മീയ പ്രഭ നിറഞ്ഞുനിന്ന വിശുദ്ധ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.

ശനിയാഴ്ച രാവിലെ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ തിരുമേനിയെ ഇടവകയുടെ വികാരിയായി നിയമിതനായ റവ.ഫാ.വി.എം.തോമസ് കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചാനയിച്ചു. ലുത്തിനയക്കു ശേഷം നടന്ന പ്രഭാത പ്രാര്‍ത്ഥന, സമര്‍പ്പണ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവക്ക് ആര്‍ച്ച് ബിഷപ്പ് മോര്‍ തീത്തോസ് കാര്‍മ്മികത്വം വഹിച്ചു. റവ.ഫാ.എം.സി.ചെറിയാന്‍ (സെന്റ് തോമസ് ക്‌നാനായ ചര്‍ച്ച് വികാരി,), റവ.ഫാ.മാത്യൂസ് കാവുങ്കല്‍ (വികാരി, സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഡാളസ്), റവ.ഫാ.പോള്‍ തോട്ടക്കാട്(വികാരി, സെന്റ് മേരീസ് ചര്‍ച്ച് ഓസ്റ്റിന്‍ ), റവ.ഡീക്കന്‍ . എബിന്‍ പുരവത്ത്(സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച്), റവ.ഡീക്കന്‍. മാര്‍ട്ടിന്‍ ബാബു(ഹൂസ്റ്റണ്‍ ) എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ശ്രീ.സാജു മോന്‍ മത്തായി നേതൃത്വം കൊടുത്ത ഡാളസ് സെന്റ് മേരീസ് ചര്‍ച്ച് ഗായകസംഘം വിശുദ്ധ ശുശ്രൂഷകളില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിച്ചു. ആരാധനക്കു ശേഷം ആദ്യം അഭിവന്ദ്യ തിരുമേനിയും തുടര്‍ന്ന് വൈദീക ശ്രേഷ്ഠരും നിലവിളക്കില്‍ തിരികൊളുത്തി ദേവാലയത്തില്‍ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു.
വിശ്വാസ സ്ഥിരതയും ജീവിത വിശുദ്ധിയും കൊണ്ട് അനുഗ്രഹ ഉറവിടമായി മാറിയ പരിശുദ്ധ പരുമല ഗ്രീഗോറിയോസ് തിരുമേനിയുടെ അപദാനങ്ങള്‍ മോര്‍ തീത്തോസ് അനുസ്മരിച്ചു. പുണ്യചരിതന്റെ നാമഥേയത്തില്‍ സ്ഥാപിതമായ ദേവാലയം സുറിയാനി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ കൂട്ടായ്മക്കും ആത്മീയ അഭിവൃദ്ധിക്കു വഴിതെളിക്കുന്നതോടൊപ്പം ഭദ്രാസനത്തിലെ മാതൃകാ ദേവാലയമെന്ന നിലയില്‍ വളര്‍ന്ന് സഭക്കും സമൂഹത്തിനും ആത്മീയ കിരണങ്ങള്‍ പ്രദാനം ചെയ്യുന്ന സ്രോതസ്സായി മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് റവ.ഫാ.എം.സി. ചെറിയാന്‍, റവ.ഫാ.മാത്യൂസ് കാവുങ്കല്‍ , റവ.ഫാ.പോള്‍ തോട്ടക്കാട്, റവ.ഡീക്കന്‍ . സാക്ക് വര്‍ഗീസ്, റവ.ഡീക്കന്‍ . എബിന്‍ പുരവത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇടവക വികാരി റവ.ഫാ.വി.ഫാ.തോമസ് സ്വാഗതവും, സെക്രട്ടറി. ഷെറി ജോര്‍ജ്ജ് നന്ദിയും പ്രകാശിപ്പിച്ചു. ഏലിയാസ് ജോണ്‍ (വൈസ് പ്രസിഡന്റ്, ഷെറി ജോര്‍ജ്ജ് (സെക്രട്ടറി), വല്‍സന്‍ വര്‍ഗീസ് (ട്രഷറര്‍ ), റോബിന്‍ ഡേവിഡ്(ഓഡിറ്റര്‍ ), ഓസ് പോള്‍ , റെജി പോള്‍ (കമ്മറ്റിയംഗങ്ങള്‍ ) എന്നിവയുള്‍പ്പെട്ട മാനേജിംഗ് കമ്മറ്റി ഇടവകയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി നിലവില്‍ വന്നു. മെസ്‌ക്കിറ്റിലെ ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് ആരംഭം കുറിച്ചിരിക്കുന്ന മോര്‍ ഗ്രീഗോറിയോസ് ദേവാലയത്തിലേക്ക് ദേശവാസികളായ ഏവരേയും വിശുദ്ധ ആരാധനകളില്‍ പങ്കു ചേരുവാന്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അ
ിയിച്ചു.

വിലാസം
മോര്‍ ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്,
6500 NORTHWEST DRIVE,
MESQUITE,
TEXAS-75150.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
1. റവ.ഫാ. വി.എം.തോമസ്(വികാരി)-214-488-7987
2. ഷെറി ജോര്‍ജ്ജ്(സെക്രട്ടറി)-214-770-6195

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ , മലങ്കര ആര്‍ച്ച് ഡയാസിസ്) അറിയിച്ചതാണിത്.
മെസ്‌ക്കിറ്റ് മോര്‍ ഗ്രീഗോറിയോസ് ദേവാലയത്തിന് തുടക്കമായിമെസ്‌ക്കിറ്റ് മോര്‍ ഗ്രീഗോറിയോസ് ദേവാലയത്തിന് തുടക്കമായിമെസ്‌ക്കിറ്റ് മോര്‍ ഗ്രീഗോറിയോസ് ദേവാലയത്തിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക