Image

ലാനയുടെ ആഭിമുഖ്യത്തില്‍ കാവ്യ സന്ധ്യ

Published on 14 October, 2011
ലാനയുടെ ആഭിമുഖ്യത്തില്‍ കാവ്യ സന്ധ്യ

ഒക്‌ടോബര്‍ 21, 22(2011) എന്നീ തീയ്യതികളില്‍ നടക്കുന്ന ലാന കണ്‍വന്‍ഷനോടനുബന്ധിച്ച് ഒക്‌ടോബര്‍ 21 വൈകീട്ട് 7 മണി മുതല്‍ എട്ടരമണി വരെ കാവ്യ സന്ധ്യ അരങ്ങേറുന്നു. കാവ്യ സന്ധ്യയില്‍ കവിത അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ മോഡറേറ്റര്‍ പീറ്റര്‍ നീണ്ടൂരിനെ ബന്ധപ്പെടുക. ടെലിഫോണ്‍ -914 434 2622 Email: vcpndrkavi@hotmail.com

അമേരിക്കയിലെ പ്രമുഖ കവികള്‍ കവിത ചൊല്ലുന്ന ഈ കാവ്യ സന്ധ്യയിലേക്ക് എല്ലാ മലയാളി സഹൃദയര്‍ക്കും സ്വാഗതം. നിങ്ങള്‍ എല്ലാവരും വന്നു ചേര്‍ന്ന് ലാനയുടെ ഈ സംരംഭം വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അമേരിക്കന്‍ മലയാള സാഹിത്യത്തിലെ കാവ്യപ്പൂക്കളുടെ സുഗന്ധം ആസ്വദിക്കാനുള്ള ഈ അവസരം വിനിയോഗിക്കുക, നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. സര്‍ഗസിദ്ധിയാല്‍ അനുഗ്രഹിക്കപ്പെട്ട അനേകം എഴുത്തുകാരേയും കവികളേയും പരിചയപ്പെടാനും അവര്‍ക്ക് പ്രോത്സാഹനം നല്‍കാനും നിങ്ങള്‍ക്ക് സാധിക്കും. ഏവരേയും സാദരം ക്ഷണിക്കുന്നു.

വാസുദേവ് പുളിക്കല്‍
കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍
ടെലഫോണ്‍ 516 749 1939
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക