Image

അറ്റ്‌ലാന്റയില്‍ ക്‌നാനായ ഫാമിലി ഫണ്‍ നൈറ്റ് നടത്തി

സാജു വട്ടക്കുന്നത്ത് Published on 14 October, 2011
അറ്റ്‌ലാന്റയില്‍ ക്‌നാനായ ഫാമിലി ഫണ്‍ നൈറ്റ് നടത്തി
അറ്റ്‌ലാന്റാ: അമേരിക്കന്‍ ജീവിതശൈലിയുടെ പിരിമുറുക്കങ്ങളില്‍ നിന്നും മോചിതമായി അറ്റ്‌ലാന്റയിലെ ക്‌നാനായ സമൂഹം വ്യത്യസ്ഥമായ രീതിയില്‍ ഫാമിലി ഫണ്‍ നൈറ്റ് നടത്തുകയുണ്ടായി.

ഒക്‌ടോബര്‍ ഏഴ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സമുദായ അംഗങ്ങളായ ടോമി, പ്രിന്‍സിലി അറയ്ക്കലിന്റെ ഫാം ഹൗസില്‍ ഒത്തുചേര്‍ന്നു. പഴകാല ക്‌നാനായ വിവാഹ തലേന്നിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സന്തോഷ് ഉപ്പൂട്ടിലിന്റെ നേതൃത്വത്തില്‍ ആട് സണ്‍ഡേ ആചരിച്ചതുപോലെ പോര്‍ക്കിനെ വെട്ടുകയും അതിനായി സഹകരിച്ച ജോസഫ് ഇലക്കാട്ട്, സാബു ചെമ്മലക്കുഴി, ടോമി വാലാച്ചിറ, സണ്ണി വേങ്ങാലില്‍, ലൂക്കോസ് ചക്കാലപടവില്‍ അറ്റ്‌ലാന്റയിലെ പാചകക്കാരന്‍ ബെന്നി പടവിലിന്റെ നേതൃത്വത്തില്‍ രാജു അറയ്ക്കല്‍, റീന വാലാച്ചിറ, ആന്‍സി ചെമ്മലക്കുഴി, മീന വട്ടക്കുന്നത്ത്, സുഷ കുപ്ലിക്കാട്ട്, റൂബി വേങ്ങാലില്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കുകയും ചെയ്തു.

ഇടവക വികാരി ഫാ എബി വടക്കേക്കരയുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഫാം ഹൗസിന്റെ വെഞ്ചരിപ്പും പ്രാര്‍ഥനയും അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന് ക്യംപ് ഫയറും കലാസന്ധ്യയും നടത്തി. ജയ്ക്ക് ചാക്കോനാല്‍, ജയ്‌മോന്‍ നെല്ലിക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ടെന്റുകള്‍ നിര്‍മിച്ചു. അലക്‌സ് അത്തിമറ്റത്തിലിന്റെ നേതൃത്വത്തില്‍ ക്യാംപ് ഫയര്‍ ആസൂത്രണം ചെയ്തു.

അതിമനോഹരമായ കാലാവസ്ഥയില്‍ , ഗ്രിഹില്‍ എന്ന സ്ഥലത്തെ കോരിത്തരിപ്പിച്ചുകൊണ്ട്,  ചാക്കോച്ചന്‍ തമ്പലക്കാട്ട്, പ്രിന്‍സിലി അറയ്ക്കല്‍, അലീഷ, റോഷിന്‍ കുപ്ലിക്കാട്ട്, ഷീല ചക്കാലപടവില്‍, സുഷ കുപ്ലിക്കാട്ട് എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ എവരേയും ആനന്ദ നിര്‍വൃതിയില്‍ ആറാടിച്ചു. ലൂക്കോസ് ചക്കാല പടവിലിന്റെ നാടന്‍ പാട്ടുകള്‍ ഏവരെയും ഹരം കൊള്ളിച്ചു.

ഏകദേശം 35 ല്‍ പരം കുടുംബങ്ങള്‍ ഒത്തൊരുമയോടെ ക്യാമ്പിംഗ് ആസ്വദിക്കുകയുണ്ടായി. ബിജു വെള്ളാപ്പള്ളിക്കുഴി, ജയ്‌മോന്‍ , ലിജി എന്നിവരുടെ തമാശകളും പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. ജോണി അമ്പലത്തിങ്കല്‍ എല്ലാ ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തി. അങ്ങനെ രണ്ട് സുദിനങ്ങള്‍ ഏവര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായി മാറി.

അറ്റ്‌ലാന്റയില്‍ ക്‌നാനായ ഫാമിലി ഫണ്‍ നൈറ്റ് നടത്തിഅറ്റ്‌ലാന്റയില്‍ ക്‌നാനായ ഫാമിലി ഫണ്‍ നൈറ്റ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക