Image

സംവിധായകര്‍ അഭിനയത്തിലേക്ക്‌

ജയമോഹനന്‍ എം Published on 19 September, 2013
സംവിധായകര്‍ അഭിനയത്തിലേക്ക്‌
മലയാളത്തിലെ മുന്‍നിര സംവിധായകര്‍ അഭിനയത്തിലേക്കും തിരിയുകയാണ്‌. ശ്യാമപ്രദാസ്‌, ലാല്‍ ജോസ്‌, രഞ്‌ജി പണിക്കര്‍ എന്നിവരാണ്‌ ഇപ്പോള്‍ വിവിധ സിനിമകളില്‍ അഭിനയിച്ചു വരുന്നത്‌. അരുണ്‍കുമാര്‍ അരവിന്ദ്‌ സംവിധാനം ചെയ്യുന്ന ഫഹദ്‌ ഫാസില്‍ ചിത്രം ഹെഡ്‌ ആന്‍ഡ്‌ ടെയിലിലാണ്‌ ശ്യാമപ്രസാദ്‌ അഭിനയിക്കുന്നത്‌. ഒരു സൈക്യാര്‍ട്ടിസ്റ്റിന്റെ റോളിലാണ്‌ ശ്യാമപ്രസാദിന്റെ അഭിനയ അരങ്ങേറ്റം.

ജൂഡ്‌ ആന്റണി സംവിധാനം ചെയ്യുന്ന ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ്‌ ലാല്‍ ജോസ്‌ അഭിനയിത്തിലേക്ക്‌ കടക്കുന്നത്‌. നിവിന്‍പോളി നായകനാകുന്ന ഈ ചിത്രത്തില്‍ നസ്‌റിയയാണ്‌ നായിക. സംവിധായകന്‍ ലാല്‍ ജോസ്‌ എന്ന പേരില്‍ തന്നെ റോക്ക്‌ ആന്‍ഡ്‌ റോള്‍, ബെസ്റ്റ്‌ ആക്‌ടര്‍ തുടങ്ങിയ സിനിമകളില്‍ ലാല്‍ ജോസ്‌ കാമറക്ക്‌ മുമ്പിലെത്തിയിട്ടുണ്ട്‌. തല പൂര്‍ണ്ണമായും മൊട്ടയടിച്ച്‌ വ്യത്യസ്‌തമായ ഒരു ഗെറ്റപ്പിലാണ്‌ ലാല്‍ ജോസിന്റെ അഭിനയ പ്രവേശനം.

ഓം ശാന്തി ഓശാനയില്‍ തന്നെ രഞ്‌ജി പണിക്കരും അഭിനേതാവായി കാമറക്ക്‌ മുമ്പിലെത്തുന്നുണ്ട്‌. ഈ ചിത്രം കൂടാതെ ബിജു മേനോന്‍, ആസിഫ്‌ അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പകിട എന്ന ചിത്രത്തിലും രഞ്‌ജി പണിക്കര്‍ വേഷമിടുന്നുണ്ട്‌. ഒരു ചാനലിലെ ന്യൂസ്‌ എഡിറ്ററുടെ വേഷത്തിലാണ്‌ പകിടയില്‍ രഞ്‌ജി പണിക്കര്‍ വേഷമിടുന്നത്‌. രഞ്‌ജി പണിക്കര്‍ തിരക്കഥയെഴുതിയ പഴയ ചിത്രങ്ങളിലെല്ലാം പാസിങ്‌ ഷോട്ടില്‍ മുഖം കാണിക്കുന്നത്‌ മുമ്പ്‌ രഞ്‌ജിയുടെ ശീലമായിരുന്നു. എന്നാല്‍ മുഖ്യധാര അഭിനേതാവായി രഞ്‌ജി എത്തുന്നത്‌ ആദ്യമായിട്ടാണ്‌.
സംവിധായകര്‍ അഭിനയത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക