Image

കാറുകള്‍ തമ്മില്‍ ഉമ്മ വയ്ക്കുന്നതെന്തിന് ? (ജോര്‍ജ് നടവയല്‍ ‍)

Published on 14 October, 2011
കാറുകള്‍ തമ്മില്‍ ഉമ്മ വയ്ക്കുന്നതെന്തിന് ? (ജോര്‍ജ് നടവയല്‍ ‍)

പറുദീസ്സാനഷ്ടക്കഥയുടെ തി
രുശേഷിപ്പായി
നെറ്റിയുണ്ടെന്നും
അതില്‍ വിയര്‍പ്പുണ്ടാകണമെന്നും
അപ്പം കഴിക്കാന്‍
തമ്പുരാന്‍ കല്പിച്ച മാര്‍ഗമാണതെന്നും
അറിവേറിയ നാം,
റോഡുകളും പാലങ്ങളും
സ്റ്റിയറിങ്ങുകളും ഗ്യാസ് സ്റ്റേഷനുകളും
കടം കൊണ്ടുറക്കം പാതിയാക്കി
റ്റോയിലറ്റുപേപ്പറുകളാല്‍ ജലം ലാഭിച്ച്
വീടുവിട്ടിറങ്ങുന്നൂ കാറി
ല്‍ ;
തിരക്കിട്ടോടുവാനേറെയെളുപ്പമതല്ലോ
ബഹുനിരനിരത്തി
ല്‍ ‍;
വായിക്കുവാനും എഴുതുവാനും
ചിന്തിക്കുവാനും പ്രേമിക്കുവാനും
കുരുന്നുകളെ ലാളിക്കുവാനും
നേരംബാക്കിവയ്ക്കാതെ
വളയം തിരിയോട് തിരി ;
തിരമാലയൊടുങ്ങുന്നീലാ;
മോര്‍ട്ട് ഗേജ്, ഹോം തിയേറ്റ
ര്‍ ,
ഡിന്നറുകള്‍, ഹെന്നസ്സി,
നവരത്‌നമോതിരങ്ങ
ള്‍  ‍,
നാട്ടില്‍ ഫ്‌ളാറ്റുക
ള്‍ ‍,
പലതരം ബിസ്സിനസ്സുക
ള്‍ ‍,
പെണ്ണിന് സ്വര്‍ണ്ണ ശേഖരം, പട്ടുസാരിക
ള്‍ ‍,
ആഡംബരോല്ലാസ്സക്കപ്പല്‍യാത്രകള്‍ ,
കുഞ്ഞുങ്ങള്‍ക്കു സെല്‍ ഫോണും
ഫെയിസ് ബൂക്കും ചാറ്റിങ്ങും,
പള്ളിക്കു പിരിവും
പൈങ്കിളി നാടകക്കാര്‍ക്കു
പാതിരാ പാരിതോഷികങ്ങളും;
എല്ലാറ്റിനും പണം വേണ്ടേ;
പണം വെറുതേ കായ്ക്കുമോ?
കാറുകളേപായുക പായുക;
വേഗം, വേഗം;
സായിപ്പല്ലോ മദാമ്മയല്ലോ അന്ന ദാതാക്കള്‍!
അവരിടഞ്ഞാല്‍ ഗതിയടയും;
കാളപ്പോരാണല്ലോ, റെസ്‌ലിങ്ങാണല്ലോ
പാശ്ചാത്യ മുദ്ര!
പോരുകാളകളാണല്ലോ,
പോളിസീ ഹോള്‍ഡറാണല്ലോ അവര്‍ക്കു നാം!
ജീവിത നാടകമാണല്ലോ,
സാമ്പത്തിക മാന്ദ്യമല്ലേ,
പണി പോയാലോ!
കാറല്ലോ രക്ഷകന്‍;
പായുക പായുക, വേഗം, വേഗം;
കാറുകള്‍ ബഹുനിര നിരത്തില്‍ നിറയുന്നൂ.
മുഖം നഷ്ടപ്പെട്ട
മലയാള നെറ്റികളില്‍
യന്ത്ര ശീതക്കാറ്റു മരവിപ്പേകുന്നൂ
പ്രവാസമിഷ്ടപ്പെടുന്ന ഡോളര്‍ മലയാളിക്ക്
കഥകളി മോഹിനിയാട്ട മുദ്രകള്‍ക്കു പകരമായ്
അയ്യയ്യാ ബെന്‍സെന്നും ബീ എം ഡബ്ല്യൂയെന്നും
ലെക്‌സസെന്നും അക്യൂറയെന്നും
റ്റയോട്ടയെന്നും ഹോണ്ടയെന്നും
മുഖം നല്കുന്നതു കാറുകളാകുന്നൂ,
കാറല്ലോ രക്ഷകന്‍;
പായുക പായുക വേഗം, വേഗം !
വാഹനമുദ്രാമുഖ മലയാളപൊയ് മുഖങ്ങള്‍
ബഹു നിര നിരത്തില്‍
കാറുകളില്‍
തമ്മില്‍ത്തമ്മില്‍
കടക്കണ്ണു കൊണ്ടു കാണുമ്പോള്‍
വീട്ടില്‍ഉറങ്ങിപ്പോയ
പ്രണയ ജീവിതം പാതിമിഴി തുറന്നു്
വലത്തെ കാര്‍
ഇടത്തെ കാറിനെമോഹക്കടാക്ഷത്താല്‍
മനം കൊണ്ടാലിംഗനം ചെയ്ത്
മനശാസ്ത്രപരമായി
ഫ്രോയിഡന്‍ സിദ്ധാന്തമാണല്ലോ
പ്രയോഗത്തിലാക്കുന്നത്;
ബീ എം ഡബ്ല്യൂവും ടയോട്ടയും ഉമ്മ വയ്ക്കുക
ബഹു നിര നിരത്തില്‍
വിരോധാഭാസമാണെന്ന് തോന്നാം;
എന്നാലും,
പ്രണയത്തിന്റെ വഴികള്‍ മനുഷ്യ ബുദ്ധിയ്ക്കതീതമാണ്;
അവര്‍ ഉമ്മ വയ്ക്കുമ്പോള്‍
മറ്റുവണ്ടികള്‍ ഗൗനിക്കാതെ പോകുന്നത്
അമേരിക്കയില്‍ പരസ്യ ചുംബനത്തിന്
സ്വകാര്യസ്വാതന്ത്ര്യത്തിന്റെ
പരിരക്ഷയുള്ളതു കൊണ്ടാണ്.
ഉമ്മ വച്ച ബീ എം ഡബ്ല്യൂവും ടയോട്ടയുംആത്മാവുകളായി
അടുത്ത ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍
മലയാളഭാഷാത്തറവാട്ടു പ്രണയിനികളുടെ
തീവ്ര പരിചരണത്താല്‍
തിരികെ മലയാള മനുഷ്യരാകാനുള്ള മുഖം മാറ്റ ക്രിയയ്ക്ക്
മലയാളഭാഷാര്‍ത്ഥനക്കാരുടെ
വിദൂരഗാനാലാപനം കേട്ട് കേട്ട്
കണ്ണടച്ച് കിടന്നു കൊടുക്കുന്ന കാഴ്ച
പ്രത്യാശയ്ക്കു വക നല്‍കുന്നൂ;
പ്രണയിക്കുന്ന ആത്മാവിന്
മുഖം നഷടപ്പെടുകില്ലൊരിക്കലും;
ചങ്ങമ്പുഴയും ഓ വി വിജയനും
പറഞ്ഞിട്ടുള്ളതങ്ങനെതന്നെയല്ലെന്നുണ്ടോ?
കാറുകള്‍ തമ്മില്‍ ഉമ്മ വയ്ക്കുന്നതെന്തിന് ? (ജോര്‍ജ് നടവയല്‍ ‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക