Image

റവ.ഡോ.പോള്‍ ദിനകര്‍ ന്യൂജേഴ്‌സിയില്‍ പ്രസംഗിക്കുന്നു.

Published on 14 October, 2011
റവ.ഡോ.പോള്‍ ദിനകര്‍ ന്യൂജേഴ്‌സിയില്‍ പ്രസംഗിക്കുന്നു.
ന്യൂജേഴ്‌സി : അന്താരാഷ്ട്ര സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനും ജീസസ് കോള്‍സ് മിനിസ്ട്രീസ് ഡയറക്ടറും മെഗാ ചര്‍ച്ചിന്റെ ശുശ്രൂഷകനുമായ റവ.ഡോ. പോള്‍ ദിനകര്‍ 28,29 തീയതികളില്‍ (വെള്ളി, ശനി) ന്യൂജേഴ്‌സി ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക യോഗത്തില്‍ ദൈവവചനം പ്രഷോഷിക്കുന്നതും രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 6.30നാണ് മീറ്റിംഗുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സഭാവ്യത്യാസമില്ലാതെ വ്യക്തികളുടെ ആത്മീയ ഉന്നമനവും സ്വാഭാവ രൂപീകരണവും ലക്ഷ്യമാക്കി വിവിധ പരിപാടികളും ക്രിസ്തീയ ശുശ്രൂഷയില്‍ പരിശീലനവും നടത്തുന്നതുമായ ജീസസ് കോള്‍ മിനിസ്ട്രീസിന് ഇന്ത്യയില്‍ 8000 ത്തിലധികം പ്രാര്‍ത്ഥനാ പോരാളികളുള്ള 31 പ്രാര്‍ത്ഥനാ ഗോപൂരങ്ങളുണ്ട്.

വിലാസം: FIRST BAPIST CHURCH OF LINCOLN GARDENS,771 SOMEREST ST, SOMEREST, NJ 08873, PH: 609 331 9526.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്-www.jesuscalls.org

വാര്‍ത്ത അയച്ചത് നിബു വെള്ളവന്താനം
റവ.ഡോ.പോള്‍ ദിനകര്‍ ന്യൂജേഴ്‌സിയില്‍ പ്രസംഗിക്കുന്നു.
റവ.ഡോ.പോള്‍ ദിനകര്‍ ന്യൂജേഴ്‌സിയില്‍ പ്രസംഗിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക