Image

കോമഡി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്

Published on 14 October, 2011
കോമഡി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്

നവംബര്‍ 12-ാം തീയതി ശനിയാഴ്ച വൈകീട്ട് കൃത്യം 6.30 ഡാളസില്‍ , പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്നു. കോമഡിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ അമേരിക്കയിലെ പ്രഗത്ഭ കലാകാരന്‍മാരോടൊപ്പം പ്രശസ്ത പിന്നണി ഗായകനായ ഫ്രാങ്കോയും പങ്കെടുക്കുന്നുണ്ട്. ഇതില്‍ ആദ്യാവസാനം ചിരിയടക്കാന്‍ ശ്രമിച്ച് വിജയികളാകുന്നവരെ കാഷ് അവാര്‍ഡ് നല്‍കി ആദരിക്കും എന്നാണ് ഇതിന്റെ സാരഥികള്‍ അ
ിയിച്ചിരിക്കുന്നത്. ഡാളസിലെ സഹൃദയ സമൂഹം ഈ വെല്ലുവിളിയെ ഒരു പുഞ്ചിരിയോടെ ഏറ്റെടുത്തിരിക്കുകയാണ്.

മലയാളി പ്രവാസി സംഘടനകള്‍ അധികരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു കര്‍മ്മപഥം തേടുന്നവരാണ് ഈ പരിപാടിയുടെ സംഘാടകര്‍ . അത്തരത്തില്‍ ഒരു വ്യത്യസ്ഥത ഇതിന്റെ ഉദ്ഘാടനച്ചടങ്ങിലും അവര്‍ ഉറപ്പ് നല്‍കുന്നു. പൊട്ടിച്ചിരിയും നൃത്തവും സംഗീതവും എല്ലാം സമാസമം ചേര്‍ത്തൊരുക്കിയിരിക്കുന്ന ഈ കലാസദ്യ ആസ്വദിക്കുവാന്‍ എല്ലാ സഹൃദയരേയും അവര്‍ സ്വാഗതം ചെയ്യുന്നു.

1200-ഓളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും ഏറ്റവും ആധുനികമായ തിയറ്റര്‍ സീറ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നതുമായ കാരള്‍ട്ടണ് ആര്‍ . എല്‍. ടര്‍ണര്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയമായിരിക്കും ഈ കൂട്ടച്ചിരിയുടെ രംഗവേദിയാകുന്നത്.

ജോണ്‍ ഷെറി, ചാര്‍ലി അങ്ങാടിശ്ശേരില്‍ , ഏബ്രഹാം പടനിലം, ജോസ് തങ്കച്ചന്‍ എന്നിവര്‍ ഒരു പ്രത്യേക പത്രക്കുറിപ്പിലൂടെ അ
ിയിച്ചതാണ് ഇക്കാര്യം.
കോമഡി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക