അമേരിക്കയിലെ ഉപരിപഠനത്തിനുശേഷം നടി പത്മപ്രിയ തിരിച്ചെത്തുന്നു
Published on 20 September, 2013
അമേരിക്കയിലെ ഉപരി പഠനംകഴിഞ്ഞ് നടി പത്മപ്രിയ തിരിച്ചെത്തുന്നു. ന്യൂയോര്‍ക്ക്
യൂണിവേഴ്‌സിറ്റിയിലാണ് നടി ഉപരിപഠനം നടത്തിയത്. അമേരിക്കയിലെ ജീവിതം തീര്‍ത്തും
വ്യത്യസ്‌തമായിരുന്നുവെന്നും പഠനകാലത്ത് പലകാര്യങ്ങളും തനിയ്‌ക്ക് പഠിയ്‌ക്കാന്‍
കഴിഞ്ഞുവെന്നും താരം പറയുന്നു. ഇതുവരെ മികച്ച കഥാപാത്രങ്ങള്‍ മാത്രമേ
ലഭിച്ചിട്ടുള്ളുവെന്നും ഇനിയും അങ്ങനെ തന്നെ ആകുമെന്നാണ് പ്രതീക്ഷയെന്നും
പത്മപ്രിയ പറയുന്നു.
താന്‍ വീണ്ടും സിനിമകളില്‍ സജീവമാകാന്‍
പോവുകയാണെന്നാണ് പത്മപ്രിയ പറയുന്നത്. . തെന്നിന്ത്യന്‍ ഭാഷകള്‍ക്കൊപ്പം
ബംഗാളിയിലും ശ്രദ്ധചെലുത്തുന്നുണ്ട് താരം. മലയാളം എന്നും തനിക്കിഷ്ടപ്പെട്ട
ചലച്ചിത്രലോകമാണെന്നും ഒട്ടേറെ മികച്ച കഥാപാത്രത്തെ മലയാളം തനിയ്‌ക്ക്
സമ്മാനിച്ചിട്ടുണ്ടെന്നും പത്മപ്രിയ പറയുന്നു.
സിനിയോടെന്ന പോലെതന്നെ
നാടകങ്ങളോട് ഏറെ ഇഷ്ടമുള്ള പത്മപ്രിയ പറയുന്നത് വിവിധ തിയേറ്റര്‍ ഗ്രൂപ്പുകളുടെ
നാടങ്ങള്‍ക്കുവേണ്ടിയും താന്‍ സഹകരിക്കുമെന്നാണ്. ബ്ലസിയുടെ കാഴ്‌ച എന്ന
ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാവേഷം ചെയ്‌തുകൊണ്ടാണ് ബാംഗ്ലൂര്‍ സ്വദേശിനിയായ
പത്മപ്രിയ മലയാളത്തിലെത്തിയത്. മലയാളത്തില്‍ പത്മപ്രിയയുടേതായി ഇറങ്ങിയ അവസാന
ചിത്രം ലേഡീസ് ആന്റ് ജെന്റില്‍മാന്‍ ആയിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല