Image

ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ മിഷന്‍ യുകെ ചാപ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു

ജോസ്‌ മാത്യു Published on 14 October, 2011
ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ മിഷന്‍ യുകെ ചാപ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു
ബ്രിസ്‌റ്റോള്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ യുകെ മേഖലയില്‍ സെന്റ്‌ അപ്രേം യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ മിഷന്റെ ചാപറ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. ഒക്‌ടോബര്‍ രണ്ട്‌ ഞായറാഴ്‌ച ബ്രിസ്‌റ്റോളില്‍ നടന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളന വേദിയില്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പൊലീത്ത പരിശുദ്ധ സഭയുടെ പരമാദ്ധ്യക്ഷന്‍ പാത്രയര്‍ക്കീസ്‌ ബാവായുടെ അനുഗ്രഹകല്‍പന വായിച്ച്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.

ഞായറാഴ്‌ച വൈകിട്ട്‌ നാലിന്‌ യുകെയുടെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്‌ മാര്‍ അപ്രേം അധ്യക്ഷത വഹിച്ച സമ്മേളനം. അഭിവന്ദ്യ ഐസക്ക്‌ മാര്‍ ഒസ്‌ത്താത്തിയോസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ ഫാ. ബാബു പെരിങ്ങോള്‍ (മാര്‍ അഫ്രേം മെഡിക്കല്‍ മിഷന്‍ സെക്രറട്ടറി ജനറല്‍, യുഎസ്‌എ ) സ്വാഗതമര്‍പ്പിച്ച്‌ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഫാ. തോമസ്‌ കറുകപ്പള്ളി, (ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം തുത്തൂട്ടി), ഫാ. പ്രിന്‍സ്‌ പൗലോസ്‌ മണ്ണത്തൂര്‍, ഫാ. ജിബി ഇച്ചിക്കോട്ടില്‍, ഫാ. രാജു ചെറുവിള്ളി, ഫാ. തോമസ്‌ പുതിയാമഠത്തില്‍, ഫാ. ഗീവര്‍ഗീസ്‌ തണ്ടായത്ത്‌, ഫാ. പീറ്റര്‍ കുറിയാക്കോസ്‌, ഫാ. സിബി വര്‍ഗീസ്‌, ഡീക്കന്‍ എല്‍ദോസ്‌, യുകെ മേഖലാ കൗണ്‍സില്‍ ട്രഷറര്‍ ജിബി ആന്‍ഡ്രൂസ്‌ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

പാത്രിയര്‍ക്കീസ്‌ ബാവയുടെ നിയന്ത്രണത്തിലുള്ള 2006 ല്‍ കലിഫോര്‍ണിയായില്‍ സ്‌ഥാപിതമായ റെഡ്‌ക്രോസ്‌ പോലെയുള്ള ഈ ചാരിറ്റബിള്‍ പ്രസ്‌ഥാനം യുകെയിലും ഇതോടെ സ്‌ഥാപിതമായി. ആതുര സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ യുകെ റീജിയണല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ മിഷന്‍ യുകെ ചാപ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക