Image

സിബിഐ റോളില്‍ ഇനി സുരേഷ്‌ഗോപി വരുമ്പോള്‍

ജയമോഹനന്‍ എം Published on 21 September, 2013
സിബിഐ റോളില്‍ ഇനി സുരേഷ്‌ഗോപി വരുമ്പോള്‍
എസ്‌.എന്‍ സ്വാമി - കെ.മധു കൂട്ടുകെട്ടിലെ ജനപ്രീയ സിനിമകളായ സിബിഐ സീരിസിലെ അടുത്ത ഭാഗത്തില്‍ സേതുരാമയ്യരുടെ റോളില്‍ മമ്മൂട്ടിയുണ്ടാവില്ല. മമ്മൂട്ടിക്ക്‌ പകരം സുരേഷ്‌ ഗോപിയാവും അടുത്ത സിബിഐ സിനിമയിലെ നായകന്‍. എസ്‌.എന്‍ സ്വാമിയുടെ സിബിഐ പരമ്പരകളിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറുപ്പില്‍ സേതുരാമയ്യര്‍ക്കൊപ്പം സിബിഐ ഓഫീസറായ ഹാരി എന്ന കഥാപാത്രവുമുണ്ടായിരുന്നു. സുരേഷ്‌ഗോപിയാണ്‌ ഹാരിയെ അവതരിപ്പിച്ചത്‌. ഈ ഹാരിയാവും അടുത്ത സിബിഐ സിനിമയില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുക.

സിബിഐ സീരിസിലെ പുതിയ ചിത്രത്തിനായി എസ്‌.എന്‍ സ്വാമി ഒരുക്കിയ തിരക്കഥയില്‍ മമ്മൂട്ടിക്ക്‌ താത്‌പര്യമില്ലെന്ന്‌ വന്നതോടെയാണ്‌ സുരേഷ്‌ഗോപിയുടെ ഹാരിയെ നായകനാക്കി സിനിമയൊരുക്കാമെന്ന ആലോചനകളിലേക്ക്‌ കെ.മധുവും എസ്‌.എന്‍ സ്വാമിയും എത്തുന്നത്‌. ചിത്രത്തോട്‌ സുരേഷ്‌ഗോപിയും താത്‌പര്യം പ്രകടിച്ചതോടെ സേതുരാമയ്യര്‍ക്ക്‌ പകരം ഹാരി വീണ്ടും തിരിച്ചെത്തുമെന്ന്‌ ഉറപ്പായിരിക്കുന്നു.

1988ലാണ്‌ ഒരു സിബിഐ ഡയറിക്കുറുപ്പ്‌ റിലീസിനെത്തുന്നത്‌. ഈ ചിത്രത്തോടെ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ എന്ന കഥാപാത്രം വന്‍ ജനപ്രീതി നേടി. 1989ല്‍ ജാഗ്രത എന്നപേരില്‍ സേതുരാമയ്യര്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തി. തുടര്‍ന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം 2004ലാണ്‌ സേതുരാമയ്യര്‍ സിബിഐ എന്ന മുന്നാംഭാഗം എത്തുന്നത്‌. 2005ല്‍ നേരറിയാന്‍ സിബിഐ എന്ന നാലാംഭാഗം എത്തി. ഈ ചിത്രങ്ങളിലും സേതുരാമയ്യര്‍ എന്ന റോളില്‍ മമ്മൂട്ടി തന്നെയായിരുന്നു നായകന്‍. എന്നാല്‍ ആദ്യ ചിത്രത്തിനു ശേഷം സുരേഷ്‌ഗോപിയുടെ ഹാരി എന്ന കഥാപാത്രം ഒരു തവണയും ആവര്‍ത്തിച്ചിരുന്നില്ല. എന്തായാലും ഇനി പ്രേക്ഷകര്‍ക്ക്‌ ഹാരിയുടെ മടങ്ങിവരവിനായി കാത്തിരിക്കാം.
സിബിഐ റോളില്‍ ഇനി സുരേഷ്‌ഗോപി വരുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക